എഡിറ്റര്‍
എഡിറ്റര്‍
മന്ത്രിയാകണമെങ്കില്‍ നേരത്തെ ആകാമായിരുന്നു: ചെന്നിത്തല
എഡിറ്റര്‍
Monday 12th November 2012 2:49pm

തിരുവനന്തപുരം:  കെ.പി.സി.സി പ്രസിഡന്റ് പദവിയില്‍ തൃപ്തനാണെന്നും തനിക്ക് മന്ത്രിയാകണമായിരുന്നെങ്കില്‍ അത് നേരത്തെ ആകാമായിരുന്നെന്നും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല.

Ads By Google

കെ.പി.സിസി പ്രസിഡന്റ് എന്ന നിലയില്‍ പൂര്‍ണ തൃപ്തനാണ്. മന്ത്രിസഭാ പുനസംഘടന സംബന്ധിച്ച ചര്‍ച്ച നടന്നിട്ടില്ല. തന്റെ മന്ത്രിസ്ഥാം സംബന്ധിച്ചും ചര്‍ച്ച ഉണ്ടായിട്ടില്ല.

വെള്ളാപ്പള്ളി നടേശന് സ്വന്തം അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. രമേശ് ചെന്നിത്തല മന്ത്രിസഭയിലെത്തണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഇന്ന് രാവിലെ അഭിപ്രായപ്പെട്ടിരുന്നു.

അധികാര രാഷ്ട്രീയത്തിലെത്താനാണ് അദ്ദേഹം നിയമസഭയിലേക്ക് മത്സരിച്ചതെന്നും അത് നടന്നില്ലെങ്കിലും ഇപ്പോള്‍ അത് തിരുത്താവുന്നതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മന്ത്രിസഭയില്‍ എത്തുന്നില്ലെങ്കില്‍ എം.എല്‍.എ സ്ഥാനമോ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനമോ ചെന്നിത്തല രാജിവെക്കണമെന്നും ചെന്നിത്തല ഭരണത്തിന് പുറത്തുനില്‍ക്കുന്നതില്‍ അസംതൃപ്തരുണ്ടെന്ന സത്യത്തെ മൂടിവയ്ക്കാനാകില്ലെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടിരുന്നു.

Advertisement