എഡിറ്റര്‍
എഡിറ്റര്‍
പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തില്‍ പാര്‍ട്ടി ഇടപെടും: ചെന്നിത്തല
എഡിറ്റര്‍
Saturday 29th June 2013 1:01pm

chennithala

കോഴിക്കോട്: ##സോളാര്‍ തട്ടിപ്പു കേസില്‍ ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ ##രമേശ് ചെന്നിത്തല.

നിയമമനുസരിച്ചുളള എല്ലാ നടപടികളും കുറ്റക്കാരുടെ മേല്‍ സ്വീകരിക്കുന്നതിനെ കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

Ads By Google

മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്തുവെന്ന് അദ്ദേഹം തന്നെ നിയമസഭയില്‍ സമ്മതിച്ചതാണ്. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടികള്‍ ഉണ്ടകുമെന്ന സൂചനയാണ് നിലവിലെ അറസ്റ്റുകള്‍ നല്‍കുന്നത്.

അറസ്റ്റ് നടക്കട്ടെയെന്നും അന്വേഷണത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും കേസിലെ പ്രതികളെ ഒരു തരത്തിലും രാഷ്ട്രീയമായി സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തില്‍ പാര്‍ട്ടി ഇടപെടും. സ്റ്റാഫ് നിയമനാധികാരം മന്ത്രിമാര്‍ക്ക് നല്‍കിയതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം.

സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ ഇടപെടല്‍ പാര്‍ട്ടിയെയും പ്രതിരോധത്തിലാക്കിയതായി അദ്ദേഹം പറഞ്ഞു. മന്ത്രിമാര്‍ക്ക് ഇക്കാര്യത്തില്‍ പൂര്‍ണസ്വാതന്ത്ര്യം നല്‍കിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നും ചെന്നിത്തല പറഞ്ഞു.

Advertisement