തിരുവനന്തപുരം: റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.ബി.ഐ അന്വേഷണം തത്ക്കാലം വേണ്ടെന്ന കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല.

Ads By Google

ചന്ദ്രശേഖരന്‍ വധം സി.ബി.ഐ അന്വേഷിക്കുന്നതില്‍ കോണ്‍ഗ്രസ് എതിരല്ല. കേരള പോലീസ് കേസ് അന്വേഷണം കാര്യക്ഷമമായാണ് നടത്തിയത്. കേസുമായി ബന്ധപ്പെട്ടവരെയെല്ലാം അറസ്റ്റ് ചെയ്യാന്‍ പോലീസിന് കഴിഞ്ഞിട്ടുണ്ട്.

എന്നാല്‍ പോലീസിന്റെ നിലവിലുള്ള അന്വേഷണം പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിന് ശേഷം മാത്രമേ മറ്റൊരു ഏജന്‍സി കേസ് അന്വേഷിക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ കഴിയുള്ളു.

സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം കോണ്‍ഗ്രസ് ഒരിക്കലും നിരാകരിക്കില്ലെന്നും സി.ബി.ഐ അന്വേഷണം വേണ്ടെന്ന തരത്തിലുള്ള പ്രസ്താവന ജനങ്ങളില്‍ സംശയം ജനിപ്പിച്ചെന്നും ചെന്നിത്തല പറഞ്ഞു.