എഡിറ്റര്‍
എഡിറ്റര്‍
ചെന്നിത്തല പെരുന്നയിലെത്തി; യു.ഡി.എഫ് നേതാക്കളുമായി രഹസ്യചര്‍ച്ച
എഡിറ്റര്‍
Thursday 2nd January 2014 10:57am

chennithala23

പെരുന്ന: ആഭ്യന്തരമന്ത്രിപദത്തിലെത്തിയ രമേശ് ചെന്നിത്തല പെരുന്നയില്‍ എന്‍എസ്എസ് ആസ്ഥാനത്ത് രഹസ്യചര്‍ച്ച നടത്തി.

കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണ പിള്ള, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍   എന്നിവരാണ് എന്‍.എസ്.എസ് ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തിയത്.

രാവിലെ 9.30-ഓടെ പെരുന്നയിലെത്തിയ ചെന്നിത്തല എന്‍.എസ്.എസ് സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി അടച്ചിട്ട മുറിയില്‍ പത്തുമിനിറ്റ് രഹസ്യചര്‍ച്ച നടത്തി.

മുന്‍മന്ത്രി ഗണേഷ്‌കുമാറുമായും ചെന്നിത്തല ചര്‍ച്ച നടത്തി. തുടര്‍ന്ന് കെ. മുരളീധരന്‍, ബാലകൃഷ്ണപിള്ള എന്നിവരടക്കം നിരവധി നേതാക്കളുമായി രഹസ്യചര്‍ച്ച നടത്തുകയായിരുന്നു.

അതേസമയം ചര്‍ച്ചകളൊന്നും നടന്നില്ലെന്നായിരുന്നു നേതാക്കളുടെ പ്രതികരണം. ഗണേഷിന്റെ മന്ത്രിസഭാപ്രവേശനം സംബന്ധിച്ച വിഷയങ്ങളും ചര്‍ച്ച ചെയ്തുവെന്നാണ് കരുതപ്പെടുന്നത്.

137-ാമത് മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള ജയന്തി സമ്മേളനത്തിനായാണ് നേതാക്കള്‍ എന്‍എസ്എസ് ആസ്ഥാനത്ത് എത്തിയത്.

Advertisement