തിരുവനന്തപുരം: പാര്‍ട്ടിക്കുള്ളില്‍ പറയേണ്ട കാര്യങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ പറയുന്നതാണ് അഭികാമ്യമെന്ന് ടി.എച്ച് മുസ്തഫയോട് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. കഴിഞ്ഞ ദിവസം ഇന്ത്യാവിഷന് നല്‍കിയ അഭിമുഖത്തില്‍ പാമൊലിന്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായി മുസ്തഫ ഗുരുതരമായ ആരോപണങ്ങളുന്നയിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. മുസ്തഫ പുതുതായി എന്തെങ്കിലും വെളിപ്പെടുത്തിയോ എന്നറിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

പാമൊലിന്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട് തനിക്കും അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കും തുല്യപങ്കാളിത്തമാണുള്ളതെന്ന് കഴിഞ്ഞ ദിവസം മുസ്തഫ വ്യകമാക്കിയിരുന്നു. കൂടുതല്‍ ഉത്തരവാദിത്വമുള്ള ധനവകുപ്പിന് ഇക്കാര്യത്തില്‍ പങ്കില്ലെന്നും ഭക്ഷ്യവകുപ്പിനാണ് കൂടുതല്‍ ഉത്തരവാദിത്വമെന്നും പറയുന്നത് വിവരമില്ലായ്മയാണെന്നും മുസ്തഫ വ്യക്തമാക്കിയിരുന്നു.