എഡിറ്റര്‍
എഡിറ്റര്‍
പിണറായിയുടെ പ്രസ്താവന സി.പി.ഐ.എം കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നതിന് തെളിവെന്ന് ചെന്നിത്തല
എഡിറ്റര്‍
Saturday 23rd February 2013 4:24pm

തിരുവനന്തപുരം: ഏതു പാര്‍ട്ടിക്കും ഇടതുമുന്നണിയിലേക്ക് സ്വാഗതമെന്ന പിണറായി വിജയന്റെ പ്രസ്താവന സി.പി.ഐ.എം കുതിരക്കച്ചവടത്തിന് ശ്രമം നടത്തുന്നുവെന്നതിന്റെ തെളിവാണെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല.

Ads By Google

യു.ഡി.എഫ് സര്‍ക്കാരിനെ മറച്ചിടാമെന്നത് ദിവാസ്വപ്നം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. വി.എസ് അച്യുതാനന്ദന്റെ രണ്ട് പ്രൈവറ്റ് സെക്രട്ടറിമാരെ പോലും പുറത്താക്കാന്‍ കഴിയാത്ത സി.പി.ഐ.എം വിഎസിനെ എങ്ങനെ പുറത്താക്കാനാണെന്നും രമേശ് ചോദിച്ചു.

സിഎംപി ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ പരാതി ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ താഴെ ഇറങ്ങണമെന്നാണ് ജനങ്ങളുടെ താല്‍പര്യമെന്നും സര്‍ക്കാരിന്റെ പതനത്തിന് വേഗം കൂട്ടുന്ന നടപടികളാണ് മന്ത്രിമാരുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും പിണറായി പറഞ്ഞിരുന്നു.

എന്നാല്‍ സര്‍ക്കാരിനെ താഴെയിടാന്‍ ഉപജാപങ്ങള്‍ നടത്തില്ലെന്നും എന്നാല്‍ ഒരു രാഷ്ട്രീയപാര്‍ട്ടിക്ക് മുന്നിലും എല്‍.ഡി.എഫിന്റെ വാതില്‍ അടച്ചിടുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Advertisement