എഡിറ്റര്‍
എഡിറ്റര്‍
കഴിവുണ്ടോ ഇല്ലയോ എന്ന് ജനങ്ങള്‍ തീരുമാനിക്കും: രമേശ് ചെന്നിത്തല
എഡിറ്റര്‍
Friday 29th June 2012 11:16am

 കൊല്ലം: എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. കെ.പി.സി.സി പ്രസിഡന്റ് കഴിവുകെട്ടവനാണെന്ന് സുകുമാരന്‍ നായര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തനിക്ക് കഴിവുണ്ടോ ഇല്ലയോ എന്നത് ജനങ്ങള്‍ തീരുമാനിക്കും. സമുദായ നേതാക്കന്‍മാര്‍ അതിന് മറുപടി പറയേണ്ട കാര്യമില്ല. ഇത്തരം വിലകുറഞ്ഞ പ്രസ്താവനകള്‍ക്ക് നേരെ പ്രതികരിക്കുന്നതു തന്നെ വിലകുറഞ്ഞ രീതിയാണെന്നും ചെന്നിത്തല പറഞ്ഞു.

മലപ്പുറത്തെ എയ്ഡഡ് സ്‌കൂള്‍ പ്രശ്‌നത്തില്‍ യു.ഡി.എഫ് യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.  പ്രശ്‌നത്തെക്കുറിച്ച് യു.ഡി.എഫില്‍ ഭിന്നാഭിപ്രായമുണ്ട്. എങ്കിലും അധികം വൈകാതെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

Advertisement