എഡിറ്റര്‍
എഡിറ്റര്‍
ആഡംബരങ്ങള്‍ ഒഴിവാക്കി ആം ആദ്മി പാര്‍ട്ടിയുടെ വഴിയെ രമേശ് ചെന്നിത്തല
എഡിറ്റര്‍
Saturday 4th January 2014 2:33pm

ramesh-chennithala

തിരുവനന്തപുരം: ആം ആദ്മി പാര്‍ട്ടി മോഡലുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

ആഡംബരങ്ങള്‍ ഒഴിവാക്കിയാണ് ചെന്നിത്തല ആം ആദ്മി പാര്‍ട്ടിയുടെ വഴി തിരഞ്ഞെടുത്തത്. ഔദ്യോഗിക വസതി നിരസിച്ച മന്ത്രി ഇതുവഴി സര്‍ക്കാറിന്റെ ചെലവ് ചുരുക്കാനാകുമെന്ന് ചൂണ്ടിക്കാട്ടി.

സാഹചര്യങ്ങള്‍ക്കനുസരിച്ചാവും സുരക്ഷയുടെ കാര്യങ്ങള്‍ തീരുമാനിക്കുകയെന്നും പരമാവധി കുറഞ്ഞ സുരക്ഷയാവും ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഔദ്യോഗിക ആഡംബര വാഹനം ഉപേക്ഷിക്കുന്ന കാര്യത്തില്‍ മന്ത്രി തീരുമാനമൊന്നും എടുത്തിട്ടില്ല.

ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അഞ്ച് ബെഡ്‌റൂമുകളുള്ള ഔദ്യോഗിക വസതി നിരസിച്ചിരുന്നു. ആം ആദ്മി മന്ത്രിമാരും ആഡംബരം ഒഴിവാക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുനത്.

അതിനിടെ ഇന്നലെ വൈകിട്ട് രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്തനുമായി കന്റോണ്‍മെന്റ് ഹൗസില്‍ വച്ച് ചര്‍ച്ച നടത്തി.

ജനാധിപത്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപദേശങ്ങളും നിര്‍ദേശങ്ങളും തേടിയായിരുന്നു ചര്‍ച്ചയെന്ന് കൂടികാഴ്ചയ്ക്കു ശേഷം ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Advertisement