ന്യൂദല്‍ഹി: ഇന്ത്യയുടെ തലസ്ഥാന നഗരിയായ ദല്‍ഹി സ്ത്രീകള്‍ക്ക് പേടിസ്വപ്‌നമായി മാറുകയാണ്. എന്നാല്‍  ദക്ഷിണേന്ത്യയിലെ ചെന്നൈ സ്ത്രീകളുടെ സ്വന്തം പറുദീസയായി മാറിക്കൊണ്ടിരിക്കുകയാണ്. നാഷണല്‍ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ നടത്തിയ സര്‍വ്വേയിലാണ് ചെന്നൈയെ   സ്ത്രീകളുടെ പറുദീസയായി കണ്ടെത്തിയത്.

സ്ത്രീകള്‍ക്ക് എതിരെ നടക്കുന്ന അതിക്രമങ്ങളുടെ കാര്യത്തില്‍ രാജ്യത്തെ 35 നഗരങ്ങളുടെ പട്ടികയില്‍ മുപ്പത്തിനാലാം സ്ഥാനത്താണ് ചെന്നൈ. മുപ്പത്തിയഞ്ചാം സ്ഥാനത്ത് ജാര്‍ഖണ്ഡിലെ ധനാബാദാണ്.

സ്ത്രീകളെ ഉപദ്രവിക്കുന്നകാര്യത്തില്‍ ഒന്നാംസ്ഥാനക്കാര്‍ ദല്‍ഹിയും അഹമ്മദാബാദും ബാംഗ്ലൂരും മുംബൈയും ആണ്. ഇവരാണ് പട്ടികയില്‍ ആദ്യമുള്ളവരും