ചെന്നൈ: ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിക്ക് ആദ്യ ഡബിള്‍ സെഞ്ചുറി. ഇതോടെ കളിയില്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡും ഇന്ത്യ നേടി

Ads By Google

ഓസ്‌ട്രേലിയക്കെതിരെ ഒരു ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്നതും ധോണി തന്നെ. ധോണിയുടെ കരുത്തുറ്റ ബാറ്റിംഗില്‍ ഇന്ത്യ മൂന്നാം ദിനം കളി   അവസാനിക്കുമ്പോള്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 515 റണ്‍സെടുത്തിട്ടുണ്ട്.

81 റണ്‍സെടുത്ത് സച്ചിന്‍ പവലിയനിലേക്ക് മടങ്ങിയപ്പോള്‍ വീരാട് കോഹ്‌ലിയെ ധോണി ബാറ്റിംങ്ങിനയച്ചു. എന്നാല്‍ 107 റണ്‍സുമായി കോഹ്‌ലിയും മടങ്ങിയപ്പോള്‍ പിന്നീട് വന്ന ജഡേജക്കും, അശ്വിനും, ഹര്‍ഭജനും ഓസീസ് ബൗളിംങ്ങിനെ പ്രതിരോധിക്കാനായില്ല.

പിന്നീട് ഓസീസിനെ മറികടക്കാന്‍ നായകന്‍ ധോണി ഭുവനേശ്വറിനെ ഒരറ്റത്ത് നിര്‍ത്തി പോരാടുകയായിരുന്നു. ഓസീസ് ലീഡ് അനായാസം മറികടന്ന നായകന്‍ സിക്‌സറുകളും ഫോറുകളും എടുത്ത് ടെസ്റ്റ് ക്രിക്കറ്റില്‍ 4000 റണ്‍സ് തികച്ചു.

രണ്ട്  വിക്കറ്റു ശേഷിക്കേ ഇന്ത്യക്ക് 135 റണ്‍സ് ലീഡുണ്ട്. 206 റണ്‍സെടുത്തു പുറത്താകാതെ നില്‍ക്കുന്ന ധോണിക്കൊപ്പം 16 റണ്‍സുമായി ഭുവനേശ്വര്‍ കുമാറാണു ഇപ്പോള്‍ ക്രീസിലുള്ളത്.

ഓസീസിന് വേണ്ടി ജയിംസ് പാറ്റിന്‍സണ്‍ 4 വിക്കറ്റും, ലിയോണ്‍ 3 വിക്കറ്റും നേടി നേരത്തേ 380 റണ്‍സിന് അവസാനിച്ച ഓസീസിനെ 130 റണ്‍സെ എടടുത്ത് മൈക്കല്‍ ക്ലാര്‍ക്ക് മുന്നോട്ട് നയിച്ചു.

ഇന്ത്യക്ക് വേണ്ടി ആര്‍. അശ്വിന്‍ 7 വിക്കറ്റുകള്‍ നേടി. മത്സരം നാലാം ദിവസത്തിലേക്ക് നീങ്ങുമ്പോള്‍ ഓസീസിനെ രണ്ടാം ഇന്നിംഗ്‌സിലും ചെറിയ സ്‌കോറില്‍ തളക്കാനാവും ടീം ഇന്ത്യയുടെ ശ്രമം.