ചെന്നൈ: ഐ പി എല്‍ മുന്‍ കമ്മീഷണര്‍ ലളിത് മോഡിക്കെതിരേ ചെന്നൈ പോലീസ് നോട്ടീസയച്ചു. ഐ പി എല്‍ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.

ബി സി സി ഐ സെക്രട്ടറി എന്‍ ശ്രീനിവാസന്‍ സമര്‍പ്പിച്ച പരാതിയിലാണ് നോട്ടീസയച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ആറുപേരോടും ജനുവരി ആദ്യവാരം ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.