എഡിറ്റര്‍
എഡിറ്റര്‍
ഇത് ഒറ്റപ്പെട്ട സംഭവമല്ല; ആര്‍ക്കും എപ്പോഴും സംഭവിക്കാം; ബീഫ് കഴിച്ചതിന്റെ പേരില്‍ മര്‍ദ്ദനത്തിനിരയായ സൂരജ്
എഡിറ്റര്‍
Friday 2nd June 2017 10:57am

ചെന്നൈ: കുപ്രചരണങ്ങള്‍ക്ക് മറുപടിയുമായി ബീഫ് കഴിച്ചതിന്റെ പേരില്‍ ചെന്നൈ ഐ.ഐ.ടിയില്‍ മര്‍ദ്ദനത്തിനിരയായ മലയാളി വിദ്യാര്‍ത്ഥി സൂരജ്.

തനിക്കെതിരെ തെറ്റായ ആരോപണങ്ങള്‍ പ്രചരിക്കുന്നു എന്ന് സുഹൃത്തുക്കള്‍ മുഖേന അറിഞ്ഞ സാഹചര്യത്തിലാണ് ഈയൊരുവസ്ഥയിലും വിശദീകരണവുമായി തനിക്ക് വരേണ്ടി വന്നതെന്ന് സൂരജ് ഫേസ്ബുക്ക് ലൈവ് വീഡിയോയില്‍ പറയുന്നു. ജസ്റ്റിസ് ഫോര്‍ സൂരജ് എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിലാണ് സൂരജിന്റെ വിശദീകരണം.

”മെസ്സില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന സമയത്ത് മനീഷ് എന്നൊരാള്‍, എനിക്ക് മുന്‍പരിചയമൊന്നുമില്ല. എന്റെയെടുത്ത് വന്നിരിക്കുകയും സംസാരിക്കുകയും ചെയ്തു. ബീഫ് കഴിക്കുമോ എന്ന് ചോദിച്ചു. ഞാന്‍ കഴിക്കും എന്ന് പറഞ്ഞ് വീണ്ടും ഭക്ഷണം കഴിച്ചു തുടങ്ങി. ഇതോടെ അയാള്‍ എന്റെ തലയ്ക്ക് പിന്നില്‍ അടിച്ചു. ഇതോടെ എന്റെ നിയന്ത്രണം വിട്ടു. തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ എന്നെ പിടിച്ച് കുനിച്ച് നിര്‍ത്തി തലങ്ങും വിലങ്ങും അടിച്ചു. ആ അടിയിലാണ് കണ്ണിനും മൂക്കിനും താടിയെല്ലിനും പരിക്കേറ്റ്. ബീഫ് കഴിച്ചതുകൊണ്ട് കൊല്ലും എന്ന് പറഞ്ഞുകൊണ്ടായിരുന്നു മര്‍ദ്ദനം. എന്നെ അടിക്കുന്നത് കണ്ട് തടയാന്‍ വന്ന എന്റെ സുഹൃത്തിനെ അവര്‍ എല്ലാവരും കൂടി ചേര്‍ന്ന് പിടിച്ചു മാറ്റി. മുന്‍കൂട്ടി പ്ലാന്‍ ചെയ്ത ഒരു സംഭവമായിട്ടാണ് ഇതിനെ തോന്നിയത്.


Dont Miss വീണ്ടും ഫോട്ടോഷോപ്പ് വികസനം: മോദിസര്‍ക്കാറിന്റെ വികസനം ഉയര്‍ത്തികാട്ടിയുള്ള പരസ്യത്തില്‍ കൊടുത്തത് ശ്രീലങ്കയിലെ ട്രെയിന്‍ ഉദ്ഘാടനത്തിന്റെ ചിത്രം


സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും അവര്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായിട്ടില്ല. അവര്‍ക്ക് മുകളില്‍ നിന്ന് എന്തൊക്കെയോ ഓര്‍ഡറുകള്‍ അവര്‍ക്ക് ലഭിച്ചു എന്നാണ് അറിയാന്‍ കഴിഞ്ഞത്. കൊളേജ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭാഗത്ത് നിന്ന് ഒരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ല. കൊളേജ് അധികൃതര്‍ക്ക് കൊടുത്ത പരാതിക്കും നടപടി ഉണ്ടായിട്ടില്ല.

ഇതൊരു ഒറ്റപ്പെട്ട സംഭവമായിട്ട് കണക്കാക്കാന്‍ കഴിയുമോ എന്ന് അറിയില്ല, ഇത് ആര്‍ക്കു വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. കേരളത്തിലെ ഭൂരിഭാഗം ആള്‍ക്കാരും ബീഫ് കഴിക്കുന്നവരാണ്. അവര് പുറത്തൊക്കെ പോയി താമസിക്കുന്ന സമയത്ത് എപ്പോള്‍ വേണമെങ്കിലും ഇത് സംഭവിക്കാം.

നമ്മള്‍ വീടിനുള്ളില്‍ പാചകം ചെയ്ത് കഴിച്ചാല്‍ പോലും പുറത്ത് നിന്ന് ആള്‍ക്കാര്‍ വന്ന് വീട് വരെ തല്ലിനശിപ്പിച്ചേക്കാം. ഇത് ഇപ്പോള്‍ നടന്നത് ചെന്നൈ പോലൊരു നഗരത്തില്‍ നമ്മള്‍ അഭിമാനപൂര്‍വം കാണുന്ന ഒരു ഇന്‍സ്റ്റിറ്റ്യൂട്ടിന് ഉള്ളിലാണ്. ഇവിടെ ഇത് നടക്കാമെങ്കില്‍ എവിടെയും നടക്കാം. ഇതിന് പിന്നില്‍ നടക്കുന്ന ഗൂഢാലോചനയെ കുറിച്ചൊന്നും എനിക്കറിയില്ല.”- സൂരജ് പറയുന്നു.

Advertisement