Categories

Headlines

കൊള്ളസംഘത്തലവന്‍ കോളജ് വിദ്യാര്‍ത്ഥി; കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ പോലീസുകാര്‍

bloody-gunചെന്നൈ: ചെന്നൈയ്ക്കടുത്ത് വേളച്ചേരിയില്‍ പോലീസും കൊള്ള സംഘവും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് പേര്‍ മരിച്ചു. മരിച്ച മൂന്ന് പേര്‍ കൊള്ള സംഘത്തില്‍പ്പെട്ടവരും രണ്ട് പേര്‍ പോലീസുകാരുമാണ്. ജയം ജോണി, രാജീവ് എന്നിവരാണ് കൊല്ലപ്പെട്ട പോലീസുകാര്‍. കൊള്ള സംഘം ബീഹാര്‍, ഉത്തര്‍പ്രദേശ് സ്വദേശികളാണ്. സംഘത്തിലെ പത്തുപേരെ പോലീസ് പിടികൂടിയിട്ടുണ്ട്. രാത്രി 12 മണിക്കും ഒരു മണിക്കുമിടയിലാണ് സംഭവം. കൊള്ള സംഘം താമസിച്ചിരുന്ന വീട് വളഞ്ഞ പോലീസിന് നേരെ സംഘം വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പോലീസ് തിരിച്ചും വെടിവെച്ചു.

കഴിഞ്ഞ രണ്ടു മാസത്തിനിടെ പട്ടാപ്പകല്‍ നഗരത്തിലെ രണ്ട് ബാങ്കുകള്‍ കൊള്ളയടിച്ച സംഘത്തിലെ അംഗങ്ങളാണിവരെന്ന് പോലീസ് പറഞ്ഞു. സംഘത്തലവന്‍ ചെന്നൈ എസ്.ആര്‍.എം കോളജിലെ വിദ്യാര്‍ത്ഥിയാണ്.

ഫിബ്രവരി 20ന് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ കീഴക്കട്ടലൈ ശാഖ കൊള്ളയടിച്ച് 14 ലക്ഷം രൂപയും ജനവരി 23ന് ബാങ്ക് ഓഫ് ബറോഡയുടെ പെരുങ്കുടി ശാഖയില്‍ നിന്ന് 18 ലക്ഷം രൂപയും കൊള്ളയടിക്കപ്പെട്ടിരുന്നു. രണ്ടു കൊള്ളകളും ഉച്ചയ്ക്ക് ഒരു മണിക്കാണ് ഉണ്ടായത്. തോക്ക്ചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തിയാണ് ഇവര്‍ കൊള്ള നടത്തിയത്. തിരുപ്പൂരിലെ ആലൂക്കാസ് ജ്വല്ലറി ഷോറൂമില്‍ നിന്ന് 11കോടി രൂപയുടെ 38 കിലോ സ്വര്‍ണം മോഷ്ടിച്ചതും ഇവരാണെന്ന് പോലീസ് പറയുന്നു.

Malayalam news

Kerala news in English

2 Responses to “കൊള്ളസംഘത്തലവന്‍ കോളജ് വിദ്യാര്‍ത്ഥി; കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ പോലീസുകാര്‍”

  1. Harasankaran

    വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ കുറേക്കൂടി അന്വേഷിച്ച് വേണം ചെയ്യാന്‍. വസ്തുതാപരമായ തെറ്റ് നന്നല്ല. പോലീസുകാര്‍ ആരും മരിച്ചിട്ടില്ല

  2. Harasankaran

    മിക്കവാറും എല്ലാ ഓണ്‍ലൈന്‍ വാര്‍ത്തകളിലും ഈ തെറ്റ് ആവര്‍ത്തിക്കുന്നുണ്ട്

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.