ജയ്പൂര്‍: രാജാക്കന്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ചെന്നൈക്ക് ജയം. ജയ്പൂരില്‍ ആതിഥേയരായ രാജസ്ഥാന്‍ റോയല്‍സിനെ 63 റണ്‍സിന്റെ വമ്പന്‍ മാര്‍ജിനിലാണ് ചെന്നൈ തോല്‍പ്പിച്ചത്.

ആദ്യം ബാറ്റുചെയ്ത ചെന്നൈ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 196 എന്ന പടുകൂറ്റന്‍ സ്‌കോറാണ് റോയല്‍സിന് മുന്നില്‍ ഉയര്‍ത്തിയത്.30 പന്തില്‍ 46 റണ്‍സെടുത്ത ഹസിയും 40 പന്തില്‍ 53 റണ്‍സെടുത്ത മുരളി വിജയും ചെന്നൈക്ക് തട്ടുപൊളിപ്പന്‍ തുടക്കം നല്‍കി. തുടര്‍ന്ന് റെയ്‌നയും (43), ധോണിയും (41*) കൂടി പോരാട്ടം ഏറ്റെടുക്കുകയായിരുന്നു.

കൂറ്റന്‍ ലക്ഷ്യം ഭേദിക്കാനിറങ്ങിയ റോയല്‍സ് തുടക്കത്തിലേ പതറി. വാട്ട്‌സണ്‍ 11 റണ്‍സെടുത്ത് പുറത്തായി. എന്നാല്‍ റഹാനെയും (52) ദ്രാവിഡും (20) ടീമിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മതിയായില്ല. മികച്ച രീതിയില്‍ പന്തെറിഞ്ഞ ചെന്നൈ ബൗളര്‍മാരും ഫീല്‍ഡര്‍മാരും റോയല്‍സിന് ജയം നിഷേധിക്കുകയായിരുന്നു. ചെന്നൈയ്ക്കായി ബൊള്ളിംഗര്‍ മൂന്നും അശ്വിന്‍, റെയ്‌ന എന്നിവര്‍ രണ്ടും വിക്കറ്റെടുത്തു. മുരൡവിജയ് ആണ് കളിയിലെ താരം.