തിരുവനന്തപുരം: ഇനി ആരു പറഞ്ഞാലും താന്‍ മന്ത്രിസഭയിലേക്കില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല. ‘ഹൈക്കമാന്റ് പറഞ്ഞാലും മന്ത്രി സഭയിലേക്കില്ല. വിനയത്തോടെ നിരസിക്കും’, ചെന്നിത്തല പറഞ്ഞു.

മന്ത്രിസഭാ രൂപീകരണത്തിനു മുമ്പ് ചെന്നിത്തല മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നതായി അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ഇതിന് നാടകീയമായി വിരാമം കുറിച്ചുകൊണ്ട് താന്‍ മന്ത്രിസഭയിലേക്കില്ലെന്നും പാര്‍ട്ടിയെ മുന്നോട്ട് നയിക്കുകയാണ് തന്റെ ദൗത്യമെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു.

രമേശ് മന്ത്രിസഭയിലേക്ക് വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് നിയുക്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നലെ വാര്‍ത്താലേഖകരോട് പറഞ്ഞിരുന്നു. ഇതിന്റെ മറുപടിയെന്നോണമാണ് ചെന്നിത്തലയുടെ ഇന്നത്തെ പ്രതികരണം.