Administrator
Administrator
ചെങ്ങറ ഒത്തു തീര്‍പ്പിന് പിന്നില്‍ ഭരണ-പ്രതിപക്ഷ ഗൂഢാലോചന
Administrator
Tuesday 6th October 2009 12:58pm

laha_gopalanചെങ്ങറ: സമരക്കാരുടെ പല ആവശ്യങ്ങളും അവഗണിച്ചുകൊണ്ട് ചെങ്ങറ സമരം ഒത്തുതീര്‍പ്പാക്കിയതിന് പിന്നില്‍ ഭരണ- പ്രതിപക്ഷ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സമര നേതാവ് ളാഹ ഗോപാലന്‍. ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഒത്തു തീര്‍പ്പ് യോഗത്തിലുണ്ടായ വ്യവസ്ഥകള്‍ സമര ഭൂമിയിലുള്ളവരെ അറിയിക്കാന്‍ വിളിച്ച് ചേര്‍ത്ത പൊതുയോഗത്തിലാണ് ളാഹ ഗോപാലന്‍ ആരോപണമുന്നയിച്ചത്.

ഭരണകക്ഷികളുടെ ഗൂഢാലോചനയില്‍ പ്രതിപക്ഷ നേതാവ് വീഴുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. എ.കെ. ആന്റണി സര്‍ക്കാരിന്റെ കാലത്ത് പട്ടിക വിഭാഗങ്ങള്‍ക്ക് നല്‍കിയിരുന്നയത്ര ഭൂമി പോലും നല്‍കാന്‍ ഇടതുമുന്നണി സര്‍ക്കാര്‍ തയ്യാറാവുന്നില്ല. ചെങ്ങറ പാക്കേജില്‍ പട്ടിക ജാതിക്കാരേയും ആദിവാസികളേയും വേണ്ട വിധം പരിഗണിച്ചില്ല. കൃഷി ഭൂമി ലഭിക്കുന്നതനുസരിച്ച് മാത്രമേ സമരക്കാര്‍ ചെങ്ങറയില്‍ നിന്ന് ഒഴിഞ്ഞ് പോകുകയുള്ളൂ. ഒത്തുതീര്‍പ്പ് തീരുമാനമായ ശേഷം സമരഭൂമിയിലെത്തിയ ളാഹ ഗോപാലന് അനുയായികള്‍ വന്‍ വരവേല്‍പ്പാണ് നല്‍കിയത്.

പ്രതിപക്ഷ നേതാവുമായി കൂടിയാലോചിച്ചാണ് സര്‍ക്കാര്‍ ചെങ്ങറ സമരത്തിന്റെ ഒത്തു തീര്‍പ്പ് ഫോര്‍മുല തയ്യാറാക്കിയത്. ഫോര്‍മുലക്കെതിരെ ഉണ്ടാവുന്ന പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ എതിര്‍പ്പ് ഒഴിവാക്കാനായിരുന്നു ഇത്. പട്ടിക വര്‍ഗക്കാര്‍ക്ക് ഒരു ഏക്കറും പട്ടിക ജാതിക്കാര്‍ക്ക് അര ഏക്കറും നല്‍കാനാണ് ചര്‍ച്ചയില്‍ തീരുമാനമായത്. പട്ടിക ജാതിക്കാര്‍ക്ക് ഒരു ഏക്കര്‍ നല്‍കാന്‍ സര്‍ക്കാറിന്റെ പക്കല്‍ സ്ഥലമില്ലെന്നായിരുന്നു മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. ഒത്തു തീര്‍പ്പ് ഫോര്‍മുല വിശദീകരിക്കാന്‍ പ്രതിപക്ഷ നേതാവും ഇന്നലെ വലിയ താല്‍പര്യമാണ് കാണിച്ചത്.

ചെങ്ങറ ഭൂസമരം ഒത്തുതീര്‍ന്നതില്‍ കേരളത്തിലെ സാഹചര്യത്തില്‍ സര്‍ക്കാരിനു സ്വീകരിക്കാവുന്ന ഏറ്റവും മാന്യമായ തീരുമാനമാണെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു. ചെങ്ങറ ഭൂസമരം ഒത്തുതീര്‍ന്നതില്‍ വളരെ സന്തോഷമുണ്ടെന്നും ചെങ്ങറ സന്ദര്‍ശിക്കുകയും മുഖ്യമന്ത്രിക്ക് കത്തു നല്‍കുകയും പത്തനംതിട്ടയില്‍ ഉപവാസം നട ത്തുകയും ചെയ്ത താന്‍ ഒരുഘട്ടത്തിലും സമരക്കാര്‍ക്കു നല്‍കേണ്ട ഭൂമി എത്രയാകണമെന്ന് നിര്‍ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Advertisement