മൂവാറ്റുപുഴ: സര്‍ക്കാര്‍ ഭൂമി കൈയ്യേറി കുടില്‍കെട്ടാന്‍ ശ്രമിച്ചതിന് ചെങ്ങറ സമരത്തില്‍ പങ്കെടുത്ത 20 പേരെ അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴയിലെ മിച്ചഭൂമിയില്‍ കുടില്‍കെട്ടാനെത്തിയവരാണ് അറസ്റ്റിലായത്.

ചെങ്ങറ സമരത്തില്‍ പങ്കെടുക്കവെ സര്‍ക്കാര്‍ ഇവര്‍ക്ക് കാന്തല്ലൂരില്‍ ഭൂമി നല്‍കിയിരുന്നു. എന്നാല്‍ ഈ ഭൂമി താമസയോഗ്യമല്ലാത്തതിനാലാണ് മൂവാറ്റുപുഴയിലെ മിച്ചഭൂമിയില്‍ ഇവര്‍ കുടില്‍കെട്ടാന്‍ എത്തിയത്. മൂവാറ്റുപുഴ വാഴക്കുളം പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ചെങ്ങറ സമരത്തില്‍ പങ്കെടുത്ത ഒരു വിഭാഗത്തിന് സര്‍ക്കാര്‍ പലയിടങ്ങളിലായി ഭൂമി നല്‍കിയിരുന്നു. എന്നാല്‍ ഇവയൊന്നും താമസയോഗ്യമല്ലെന്ന് ആരോപിച്ച് വിവിധയിടങ്ങളില്‍ ഭൂമി ലഭിച്ചവര്‍ സമരത്തിലാണ്.