പത്തനംതിട്ട: പട്ടയം ലഭിച്ചവര്‍ ചെങ്ങറ കൈയ്യേറ്റ ഭൂമിയിലേക്ക് തിരികെ പ്രവേശിക്കാനെത്തിയതിന് വീണ്ടും സംഘര്‍ഷാവസ്ഥയ്ക്ക കാരണമാകുന്നു.സംഘര്‍ഷത്തെ തുടര്‍ന്ന് പട്ടയ സംരക്ഷണസമിതി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു മാറ്റി. പട്ടയം ലഭിച്ച 20 കുടുംബങ്ങളാണ് പട്ടയ സംരക്ഷണസമിതി ചെയര്‍മാന്‍ സുഗതന്റെ നേതൃത്വത്തില്‍ ചെങ്ങറയില്‍ മടങ്ങിയെത്തിയത്.

എന്നാല്‍ ഇവര്‍ സമരഭൂമിയില്‍ പ്രവേശിക്കുന്നത് തടയുമന്ന് ചെങ്ങറ സമരസമിതി നേതാവ് ളാഹ ഗോപാലന്‍ അറിയിച്ചതോടെയാണ് പ്രദേശത്ത് വീണ്ടും സംഘര്‍ഷമുണ്ടായത്. ഉച്ചയ്ക്കുമുന്‍പ് ഭൂമിയില്‍ തിരികെ പ്രവേശിക്കുമെന്ന് പട്ടയ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. സ്ഥലത്ത് കനത്ത പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പോലീസിന് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട