Categories

ചെങ്ങറ: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം.

chengaraതിരുവനന്തപുരം: രണ്ടു വര്‍ഷമായി തുടരുന്ന ചെങ്ങറ ഭൂസമരം ഒത്തുത്തീര്‍പ്പാക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് തിരുവനന്തപുരത്ത് രാവിലെ 11 മണിക്ക് യോഗം ചേരും. യോഗത്തില്‍ സമരം പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യും. കൃഷിചെയ്യാന്‍ അനുയോജ്യമായ ഒരേക്കര്‍ ഭൂമി നല്‍കിയാല്‍ സമരത്തില്‍ നിന്നു പിന്‍മാറാമെന്ന് ളാഹ ഗോപാലന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ചെങ്ങറ സമരഭൂമിയില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി സാധുജന സംയുക്ത വേദിയുടെ നേതൃത്വത്തില്‍ കൃഷി ഭൂമിക്കായി സമരം നടക്കുന്നുണ്ട്. ഓരോ കുടുംബത്തിനും അഞ്ചേക്കര്‍ ഭൂമിയും കൃഷി ചെയ്യാന്‍ അമ്പതിനായിരം രൂപയുമാണു സമരക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. സമരം ചെയ്യുന്നവര്‍ക്കു ഭൂമി നല്‍കാമെന്നു സര്‍ക്കാര്‍ തത്വത്തില്‍ സമ്മതിച്ച സാഹചര്യത്തില്‍ സമരം തീരാനാണു സാധ്യത. പലതവണ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പരാജയപ്പെടുകയായിരുന്നു. സാധുജന സംയുക്തവേദി നേതാവ് ളാഹ ഗോപാലനും സലീന പ്രക്കാട്ടിലും ഇന്നെത്തെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നണ്ട്. ഭൂസമരം പരിഹരിക്കുവാനുള്ള സബ്കമ്മറ്റിയിലെ മന്ത്രിമാര്‍ക്ക് പുറമെ പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടിയും ഇന്നെത്തെ യോഗത്തില്‍ പങ്കെടുക്കും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.