Categories

ചെങ്ങറ സമരം ഉടന്‍ പരിഹരിക്കും

a-ka-balanകോഴിക്കോട്: ചെങ്ങറ ഭൂസമരം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഫോര്‍മുല തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി എ കെ ബാലന്‍. മൂന്നു ദിവസത്തിനകം പ്രശ്‌നം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രി, റവന്യു മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ട് പ്രശ്‌ന പരിഹാരത്തിനുള്ള പാക്കേജിന് രൂപം നല്‍കിക്കഴിഞ്ഞു. സമരത്തിലുള്ള എല്ലാ ഭൂരഹിതര്‍ക്കും ഭൂമി നല്‍കുമെന്നതാണ് ഫോര്‍മുലയെന്നാണ് സൂചന.

ഇടുക്കി പോലുള്ള മലയോര ജില്ലകളില്‍ പരമാവധി 25 സെന്റ് നല്‍കാമെന്നതാണ് ആലോചന. മറ്റിടങ്ങളില്‍ പരമാവധി പത്തു സെന്റും. കുറഞ്ഞ ഭൂമി മാത്രമുള്ള സമരക്കാര്‍ക്കും ഭൂമി നല്‍കാന്‍ ആലോചനയുണ്ട്. സമരക്കാര്‍ കയ്യേറിയിരിക്കുന്ന ചെങ്ങറയില്‍ തോട്ടം അളന്നു തിട്ടപ്പെടുത്തും. പാട്ടത്തില്‍ കൊടുത്തതില്‍ കൂടുതല്‍ ഭൂമി തോട്ടമുടകളുടെ കൈവശം ഉണ്ടെങ്കില്‍ അത് സമരക്കാര്‍ക്ക് നല്‍കാനും നിര്‍ദേശമുണ്ട്.

എന്നാല്‍ സമരക്കാര്‍ക്ക് ഒരു ഏക്കര്‍ കൃഷിഭൂമി നല്‍കണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് സമരസമിതി നേതാവ് ളാഹ ഗോപാലന്‍ അറിയിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.