Categories

എന്‍ഡോസള്‍ഫാന്‍: നശിച്ച കാസര്‍കോട് ഉദാഹരണമാക്കനാവില്ലെന്ന് ചെംഗല്‍ റെഡ്ഡി

chengal reddy about endosulfanന്യൂ ദല്‍ഹി: കാസര്‍കോട്ടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണം എന്‍ഡോസള്‍ഫാനല്ലെന്നും നാശംപിടിച്ച കേരളമോ നശിച്ച കാസര്‍കോടോ ഉദാഹരണമാക്കി എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനാവില്ലെന്നും കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്റെ ജനറല്‍ സെക്രട്ടറി ചെംഗല്‍ റെഡ്ഡി.

സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണുന്നതിനു മുമ്പുതന്നെ എന്‍ഡോസള്‍ഫാന്റെ ഗുണഗണങ്ങള്‍ ഉള്‍പ്പെടുത്തി അദ്ദേഹത്തിനു കത്തു നല്‍കിയതായി ചെംഗല്‍ റെഡ്ഡി വെളിപ്പെടുത്തി. തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാമെന്ന് കേന്ദ്ര കൃഷിമന്ത്രി പവാര്‍ ഉറപ്പു നല്‍കിയതായും ചെംഗല്‍ റെഡ്ഡി വ്യക്തമാക്കി.

സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാനെതിരായി നിലപാടെടുത്താല്‍ രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ത്തുമെന്നും പ്രധാനമന്ത്രിക്ക് നല്‍കിയ കത്തില്‍ ഭീഷണിയുണ്ട്. കഴിഞ്ഞതവണ സ്‌റ്റോക്‌ഹോം സമ്മേളനത്തിന്റെ അവലോകനയോഗത്തിന്റെ തൊട്ടുമുമ്പും എന്‍ഡോസള്‍ഫാന്‍ നിര്‍മ്മാതാക്കള്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് കേന്ദ്രം കീടനാശിനിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയായിരുന്നു.

കേരളത്തിലെ എന്‍ഡോസള്‍ഫാന്‍വിരുദ്ധ സമരങ്ങള്‍ക്കു പിന്നില്‍ സി.പി.ഐ.എമ്മിന്റെ സ്ഥാപിത താല്‍പര്യങ്ങളാണ്. ചൈനയിലെ കീടനാശിനി പ്രയോഗത്തെ എതിര്‍ക്കാത്ത സി.പി.ഐ.എം, കേരളത്തില്‍ എന്‍ഡോസള്‍ഫാനെ നിരോധിക്കുന്നത് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം പറഞ്ഞു. മാത്രവുമല്ല, സി.പി.ഐ.എം ഭരിക്കുന്ന പശ്ചിമബംഗാളില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലേക്കുള്ള തക്കാളി അധികവും ഇറക്കുമതി ചെയ്യുന്നത് എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചു കൃഷി നടത്തുന്ന ആന്ധ്രയില്‍നിന്നാണ്. 30 വര്‍ഷത്തോളമായി ഈ തക്കാളി ഉപയോഗിക്കുന്ന കേരളീയര്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന വാദവും അദ്ദേഹം ഉയര്‍ത്തുന്നു. എന്‍ഡോസള്‍ഫാന്‍ നിരോധനം സാധ്യമല്ലെന്നും നാളെ നടക്കാനിരിക്കുന്ന സ്‌റ്റോക്‌ഹോം കണ്‍വെഷനില്‍ ഇന്ത്യ ഇക്കാര്യം ആവശ്യപ്പെടില്ലെന്നുമുള്ള ശരത്് പവാറിന്റെ ഉറപ്പിന്‍മേലാണ് മൊണ്‍സാന്റോ ജനിതകവിത്തുകളുടെ പ്രചാരകന്‍ കൂടിയായ ചെംഗല്‍ റെഡ്ഡി.

2 Responses to “എന്‍ഡോസള്‍ഫാന്‍: നശിച്ച കാസര്‍കോട് ഉദാഹരണമാക്കനാവില്ലെന്ന് ചെംഗല്‍ റെഡ്ഡി”

  1. enthosalfan

    ഈ നയിന്തേ മോനെ തല്ലി കൊല്ലാന്‍ ആരും ഇല്ലേ ഇവന്തെ അമ്മയും കുട്ടികളും ഉള്ള വീട്ടില്‍ എന്തോസള്‍ഫാന്‍ അടികണം എന്നിട്ട് ഈ നയിന്തേ മോന്‍ എന്‍ട് പറയുന്നു എന്ന് നോക്കാന്‍

  2. raji kuttan

    ഇവനൊന്നും കേരളത്തില്‍ വരാതെ നോക്കണം …കാരണം നാട്ടുകാര്‍ പട്ടിയെ പോലെ തല്ലി കൊല്ലും …യാതൊരു സംശയവും വേണ്ട …ഇതിനെല്ലാം ചുക്കാന്‍ പിടിക്കുന്ന പട്ടികലനല്ലോ നമ്മളെ ഭരിക്കുന്നത് എന്നോര്‍ക്കുന നേരത്താണ് വിഷമം …

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.