Categories

ചെമ്മണ്ണൂര്‍ ഇന്റര്‍നാഷ്ണല്‍ ജ്വല്ലേഴ്‌സിന്റെ മൂന്നാമത്തെ കുവൈറ്റ് ഷോറും പ്രവര്‍ത്തനമാരംഭിച്ചു

chemmannur

കുവൈറ്റ് സിറ്റി: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷ്ണല്‍ ജ്വല്ലേഴ്‌സിന്റെ മൂന്നാമത്തെ കുവൈറ്റ് ഷോറും മെഹബുള്ളയില്‍ പ്രശസ്ത ബോളിവുഡ് താരം കരിഷ്മ കപൂര്‍ ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 24ന് വന്‍ ജനസാന്നിദ്ധ്യത്തിലായിരുന്നു ഉദ്ഘാടനം.

ജ്വല്ലറി രംഗത്ത് 152 വര്‍ഷത്തെ പാരമ്പര്യമുള്ള ചെമ്മണ്ണൂര്‍ ഷോറൂമിന്റെ ഡയമണ്ട് ഡിവിഷന്‍ ഷിഫ അല്‍ ജസീറ ഗ്രൂപ്പ് ചെയര്‍മാന്‍ കെ.ടി റബിയുള്ള ഉദ്ഘാടനം ചെയ്തു. ലോകോത്തര നിലവാരമുള്ള ഡയമണ്ട് ആഭരണങ്ങളുടെയും അതിവിപുലമായ ശേഖരമാണ് കുവൈറ്റ് ഷോറൂമില്‍ ഒരുക്കിയിട്ടുള്ളത്.

ഉദ്ഘാടനത്തിന്റെ ഭാഗമായി നിരവധി ഓഫറുകളും ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്കയി പണിക്കൂലി ഈടാക്കാതെ 22 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ വില്‍പനക്കൊരുക്കിയും സൗജന്യമായി ലോകത്തെവിടേക്കും ഏത് എക്‌സചേഞ്ചിലൂടെയും പണം അയക്കാനുള്ള സൗകര്യവും ചെമ്മണ്ണൂര്‍ ഇന്റര്‍നാഷ്ണല്‍ ജ്വല്ലേഴ്‌സില്‍ ഒരുക്കിയിട്ടുണ്ട്.