കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും യാത്ര തിരിക്കേണ്ട കിംഗ് ഫിഷര്‍ വിമാനത്തില്‍ രാസവസ്തു അടങ്ങിയ പൊതി കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. രാവിലെ 9 ന് പുറപ്പെടേണ്ട ഐ പി 2482 വിമാനത്തിന്റെ കാര്‍ഗോയിലാണ് രാസവസ്തു നിറച്ച പൊതി കണ്ടെത്തിയത്.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബോറിക് ആസിഡാണ് പൊതിയിലെന്ന് കണ്ടെത്തി. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ചെന്നൈയിലേക്ക് അയച്ചതായിരുന്നു രാസവസ്തുക്കള്‍. സംഭവത്തെക്കുറിച്ച അന്വേഷിക്കാന്‍ വിമാനത്താവള ഡയറക്ടര്‍ ഉത്തരവിട്ടു. എന്നാല്‍ കണ്ടെടുത്ത രാസവസ്തുക്കള്‍ സ്‌ഫോടനത്തിന് ഇടയാക്കുന്നതല്ലെന്ന് ഹിന്ദുസ്ഥാന്‍ യൂനിലിവര്‍ വിമാനത്താവള അധികൃതരെ അറിയിച്ചിട്ടുണ്ട്.