Categories

വിമാനത്തിലെ രാസവസ്തു: കൊറിയര്‍ കമ്പനിക്കെതിരേ കേസ്

കൊച്ചി: രാസവസ്തുക്കളടങ്ങിയ പൊതി വിമാനത്തില്‍ അയക്കാന്‍ ശ്രമിച്ച കൊറിയര്‍ കമ്പനിക്കെതിരേ പൊലീസ് കേസെടുത്തു. കമ്പനിക്ക് വിമാനത്താവളത്തില്‍ താത്ക്കാലികവിലക്കേര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ കൊച്ചി-ചെന്നൈ വിമാനത്തില്‍ ഞായറാഴ്ച്ചയാണ് ബോറിക് ആസിഡ് അടങ്ങിയ പൊതി കയറ്റി അയക്കാന്‍ ശ്രമിച്ചത്. വിമാനത്തില്‍ കയറ്റുന്നതിനുമുമ്പ് രാസവസ്തുക്കളില്‍ നിന്ന് പുക ഉയര്‍ന്നതിനാല്‍ അപകടം ഒഴിവാകുകയായിരുന്നു. അപകടകരമായ രാസവസ്തുക്കളാണ് വിമാനത്തില്‍ കയറ്റി അയക്കാന്‍ ശ്രമിച്ചതെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.