ദെട്രെറ്റ്: മാരാക രാസായുധങ്ങളുപയോഗിച്ച് ആയിരങ്ങളെ കൊലപ്പെടുത്തിയെന്ന് ആരോപിക്കപെടുന്ന മുന്‍ ഇറാക്കി സൈനിക നേതാവ് കെമിക്കല്‍ അലിയെ തൂക്കിലേറ്റി. സദാം ഹുസൈന്റെ അര്‍ദ്ധസഹോദരനായ അലി ഹസന്‍ അല്‍ മജീദ് എന്ന കെമിക്കല്‍ അലി ഇതിനകം നാലു തവണ വധശിക്ഷക്ക് വിധിക്കപ്പെട്ടിരുന്നു.

1991ല്‍ കുര്‍ദ്കള്‍ക്കും ഷിയാകള്‍ക്കും എതിരെ കലാപം നടത്തിയെന്ന് ആരോപിക്കപ്പെട്ടാണ് വധശിക്ഷക്ക് വിധേയനാക്കിയത്. ഈ രാസായുധ കലാപത്തിലൂടെയാണ് അദ്ദേഹം കെമിക്കല്‍ അലിയെന്ന പേരില്‍ കുപ്രസിദ്ധനാകുന്നത്.