പേരാമ്പ്ര:കൈവശഭൂമിക്ക് നികുതി സ്വീകരിക്കാന്‍ വിസമ്മതിച്ചതില്‍ മനംനൊന്ത് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത കേസില്‍ ചെമ്പനോട വില്ലേജ് അസിസ്റ്റന്റ് സലീഷ് കീഴടങ്ങി. തിങ്കളാഴ്ച രാത്രി വൈകി പേരാമ്പ്ര പൊലീസിനു മുമ്പാകെയാണ് സലീഷ് കീഴടങ്ങി.

കര്‍ഷകന്റെ ആത്മഹത്യയ്ക്കുശേഷം ഇയാള്‍ ഒളിവിലായിരുന്നു. സലീഷിനെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ട്.

സലീഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ആത്മഹത്യ ചെയ്ത ജോയിയുടെ ആത്മഹത്യാക്കുറിപ്പില്‍ സലീഷിനെതിരെ പരാമര്‍ശം ഉണ്ടായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങള്‍ പൊലീസിനു സ്ഥിരീകരിക്കാനാകൂ.


Must Read: ‘മുസ്‌ലീമല്ലേ, ബാഗിലെന്താണ് ബോംബാണോ?’ ബംഗളുവില്‍ നേരിട്ട ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി മലയാളി ജവാന്‍


വില്ലേജോഫീസിലെ കര്‍ഷക ആത്മഹത്യയുമായി ബന്ധപ്പെട്ട് ലോകായുക്ത സ്വമേധയാ കേസെടുത്തിരുന്നു.
മാധ്യമറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.

സസ്‌പെന്‍ഷനിലായ വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും ഏഴഉദിവസത്തിനകം ഹാജരാകാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

ഇതിനു പുറമേ സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായതായി റവന്യൂ അഡീഷണല്‍ സെക്രട്ടറിയും കണ്ടെത്തിയിരുന്നു.