ന്യൂയോര്‍ക്ക: ഹഡ്‌സണ്‍ നദീതീരത്തെ കനത്ത സുരക്ഷാവലയം സാക്ഷിയാക്കി മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെയും സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റന്റെയും മകള്‍ ചെല്‍സിക്ക് വിവാഹം. ന്യൂയോര്‍ക്കിലെ ബാങ്ക് വ്യവസായി മെസിന്‍സ്‌കിയാണ് ചെല്‍സിയെ ജീവിതപങ്കാളിയാക്കിയത്.

ചെറുപ്പകാലം മുതല്‍ക്കേ അടുപ്പം പുലര്‍ത്തിയവരായിരുന്നു ചെല്‍സിയും മെസിന്‍സ്‌കിയും. സ്റ്റാന്‍സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയിലാണ് ഇരുവരും പഠിച്ചത്. 23 കോടിയിലധം രൂപ ചിലവിട്ട ആഡംബര വിവാഹമാണ് കഴിഞ്ഞദിവസം നടന്നത്. 500 പേര്‍ക്കുമാത്രമേ കല്യാണത്തിന് ക്ഷണം ലഭിച്ചിരുന്നുള്ളൂ. പ്രസിഡന്റ് ബരാക് ഒബാമക്കുപോലും കല്യാണത്തിലേക്ക് ക്ഷണമുണ്ടായിരുന്നില്ല. സ്റ്റീഫന്‍ സ്പില്‍സ്ബര്‍ഗ്, ഓപ്ര വിന്‍ഫ്രി തുടങ്ങിയ സെലിബ്രിറ്റികള്‍ കല്യാണത്തില്‍ പങ്കെടുത്തു.

Subscribe Us: