ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ചെല്‍സിക്ക്. വെസ്റ്റ്‌ബ്രോംവിച്ചിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെല്‍സി തകര്‍ത്തത്. 82ആം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ മിച്ചി ബാറ്റ്‌ഷെവെയാണ് ചെല്‍സിക്കായി ബ്രോംവിച്ചിന്റെ വലകുലുക്കിയത്.


Also Read: ‘പാകിസ്ഥാനെ അടക്കി നിര്‍ത്താന്‍ പറ്റിയില്ലെങ്കില്‍ ഇത് ധരിച്ചോളൂ’; പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് 56 ഇഞ്ചിന്റെ ബ്രാ അയച്ചു കൊടുത്ത് മുന്‍ സൈനികന്റെ ഭാര്യ


ലീഗില്‍ ഒരു മത്സരം ബാക്കി നില്‍ക്കെയാണ് ചെല്‍സി കിരീടം ഉറപ്പിച്ചത്. ഇതോടെ ആറ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ചെല്‍സി സ്വന്തമാക്കി. പരുക്കന്‍ കളി കണ്ട മത്സരത്തില്‍ പലപ്പോഴും റഫറിയ്ക്ക് മഞ്ഞക്കാര്‍ഡ് പുറത്തെടുക്കേണ്ടി വന്നു.