എഡിറ്റര്‍
എഡിറ്റര്‍
ചെല്‍സി ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്‍മാര്‍
എഡിറ്റര്‍
Sunday 20th May 2012 1:00pm

മ്യൂണിക്ക്: യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ ആതിഥേയരായി ബയോണ്‍ മ്യൂണികിനെ പരാജയപ്പെടുത്തി ചെല്‍സി കിരീടം നേടി. ഇന്നലെ രാത്രി നടന്ന മത്സരത്തില്‍ പെനാള്‍ട്ടി ഷൂട്ടൗട്ടിലൂടെയാണ് ചെല്‍സി വിജയം കണ്ടത്. ഷൂട്ടൗട്ടില്‍ 4നിതിരെ 3ഗോളുകള്‍ക്കാണ് ചെല്‍സി ബയോണ്‍ മ്യൂണികിനെ പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഓരോ ഗോളുകള്‍ നേടി സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്നാണ് കളി ഷൂട്ടൗട്ടില്‍ എത്തിയത്.

ചെല്‍സിയെ മ്യൂണിക് ചെറുതായി കണ്ടിരുന്നില്ലെങ്കിലും വിജയം ഉറപ്പാക്കിയായിരുന്നു മ്യൂണിക് കളിക്കളത്തില്‍ ഇറങ്ങിയത്. ആരാധകരുടെ ആഹ്ലാദങ്ങളും മറ്റും അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുയും ചെയ്തു. എന്നാല്‍ എല്ലാം അട്ടിമറിച്ചാണ് ചെല്‍സി ഷൂട്ടൗട്ടില്‍ വിജയം കണ്ടത്. കളിയുടെ 83-ാം മിനിറ്റില്‍ ആതിഥേയര്‍ക്ക് വേണ്ടി മുള്ളര്‍ നേടിയ ഗോളില്‍ മ്യൂണിക് വിജയം ഉറപ്പിച്ചെങ്കിലും ചെല്‍സി അത് കളി തീരാന്‍ രണ്ട് മിനിറ്റ് ബാക്കി നില്‍ക്കവെ മടക്കി. എക്‌സ്ട്രാ ടൈമില്‍ ലഭിച്ച പെനാള്‍ട്ടിയും മ്യൂണിക് പാഴാക്കിയിരുന്നു.

Advertisement