ലണ്ടന്‍: കഴിഞ്ഞദിവസം നടന്ന ചെല്‍സി- മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലീഗ് കപ്പ് മത്സത്തിനിടെ വംശീയ അധിക്ഷേപം നടത്തിയ ഫുട്‌ബോള്‍ ആരാധകനെ പോലീസ് അറസ്റ്റു ചെയ്തു.

Ads By Google

യുണൈറ്റഡിനെ ചെല്‍സി നാലിനെതിരെ അഞ്ചു ഗോളിന് കീഴടക്കിയപ്പോള്‍ ചെല്‍സിയുടെ ആരാധകരുടെ കൂട്ടത്തിലിരുന്ന ഒരാള്‍ കുരങ്ങന്റേതു പോലെ അംഗവിക്ഷേപം നടത്തിയിരുന്നു. ഇയാളെയാണ് മെട്രോപോളിറ്റന്‍ പോലീസ് അറസ്റ്റു ചെയ്തത്.

28കാരനായ ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു. ഇതിന് നാല് ദിവസം മുമ്പ് നടന്ന മത്സരത്തിനിടെ ചെല്‍സിയുടെ താരം ജോണ്‍ ഒബി മൈക്കളിനെ റഫറി മാര്‍ക്ക് ക്ലാറ്റന്‍ബര്‍ഗ് വംശീയമായി അധിക്ഷേപിച്ചെന്ന പരാതിയും ലണ്ടന്‍ പോലീസ് അന്വേഷിച്ചുവരികയാണ്.