എഡിറ്റര്‍
എഡിറ്റര്‍
ഇന്റര്‍മിലാന്‍ പരിശീലകന്‍ ക്ലൗഡിയോ റനീരിയയെ പുറത്താക്കി
എഡിറ്റര്‍
Tuesday 27th March 2012 4:51pm

മിലാന്‍ : ഇന്റര്‍മിലാന്‍ പരിശീലകന്‍ ക്ലൗഡിയോ റനീരിയെ ടീം മാനേജ്‌മെന്റ് പുറത്താക്കി. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ക്ലൗഡിയോയെ പുറത്താക്കിയത്. ലീഗില്‍ കഴിഞ്ഞ പത്ത് മത്സരങ്ങളില്‍ നിന്ന് ഒരു വിജയം മാത്രമേ ഇന്ററിന് നേടാനായുള്ളൂ.

ചെല്‍സിയുടെ മാനേജരായിരുന്ന റാനിയേരി കഴിഞ്ഞ സെപ്തംബറിലാണ് ഇന്ററിന്റെ ചുമതലക്കാരനായത്. അഞ്ചു മത്സരങ്ങളില്‍ മാത്രം ടീമിനെ പരിശീലിപ്പിച്ച ജിയാന്‍ പിയെറൊ ഗാസ്‌പെര്‍നിയുടെ പകരക്കാരനായാണ് റാനിയേരി സാന്‍സിറോയിലെത്തിയത്.

ഇന്റര്‍മിലാന്‍ യൂത്ത് ടീം കോച്ച് ആന്‍േ്രഡ സ്ട്രമാസിയോണിയാണ് പുതിയ കോച്ച്.  അയാക്‌സിനെതിരെ ഇന്റര്‍ യൂത്ത് ടീം കഴിഞ്ഞയാഴ്ച നേടിയ വിജയമാണ് സ്ട്രാമക്ക്യോനിക്ക് ചാന്‍സ് ലഭിക്കാന്‍ കാരണം.

ഈ മാസം തന്നെ പ്രീക്വാര്‍ട്ടറില്‍ ബാഴ്‌സെയോട് തോല്‍വി വഴങ്ങി അവര്‍ ചാമ്പ്യന്‍സ്‌ലീഗില്‍ നിന്ന് പുറത്തായിരുന്നു.ഒന്നാം സ്ഥാനത്ത് തുടരുന്ന എ.സി.മിലാനേക്കാള്‍ 22 പോയിന്റ് പിറകിലാണ് ഇന്ററിപ്പോള്‍. 29 കളികളില്‍ നിന്ന് 41 പേയിന്റ് മാത്രമാണ് ഇവരുടെ സമ്പാദ്യം. ഇതാണ് പെട്ടന്നൊരു കടുത്ത തീരുമാനം കൈക്കൊള്ളാന്‍ ഇന്റര്‍ മേധാവികളെ പ്രേരിപ്പിച്ചത്.

Advertisement