സ്റ്റാംഫോര്‍ഡ്: സോക്കര്‍ലോകം കാത്തിരുന്ന ആവേശപ്പോരാട്ടത്തില്‍ ചെല്‍സി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ 2-1ന് തകര്‍ത്തു. ഒരുഗോളിന് പിറകില്‍ നിന്നശേഷം തിരിച്ചെത്തിയാണ് ചെല്‍സി വിജയം സ്വന്തമാക്കിയത്.

ഫെര്‍ഗൂസന്റെ ഉത്തമപുത്രന്‍ വെയ്ന്‍ റൂണിയാണ് യുണൈറ്റഡിന് ആദ്യഗോള്‍ നേടിയത്. ആദ്യപകുതി അവസാനിക്കാന്‍ മിനുറ്റുകള്‍ ബാക്കിയുള്ളപ്പോളായിരുന്നു ഗോള്‍. എന്നാല്‍ രണ്ടാം പകുതിയുടെ അമ്പത്തിനാലാം മിനുറ്റില്‍ ഡേവിഡ് ലൂയിസ് നീലപ്പടക്കായി സമനില ഗോള്‍ നേടി. തുടര്‍ന്ന് കളിയുടെ 79 ാം മിനുറ്റില്‍ ഫ്രാങ്ക് ലമ്പാര്‍ഡ് ചെല്‍സിയുടെ വിജയം പൂര്‍ത്തിയാക്കി.

28 കളികളില്‍ നിന്നും 60 പോയിന്റുള്ള യുണൈറ്റഡ് തന്നെയാണ് പട്ടികയില്‍ ഒന്നാമത്. 56 പോയിന്റോടെ ആര്‍സനല്‍ രണ്ടാം സ്ഥാനത്തും 50 പോയിന്റോടെ മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാംസ്ഥാനത്തുമാണ്.