ലണ്ടന്‍: ഞായറാഴ്ച നടന്ന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ റഫറി മാര്‍ക്ക് ക്ലാറ്റന്‍ ബര്‍ഗ് ചെല്‍സിയന്‍ താരങ്ങളെ വംശീയമായി അധിക്ഷേപിച്ചതായി ചെല്‍സി.

ഞായറാഴ്ച ചെല്‍സിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും തമ്മിലുള്ള മത്സരത്തിനിടയിലായിരുന്നു റഫറിയുടെ വംശീയാധിക്ഷേപം. ഇതിനെ തുടര്‍ന്ന് ചെല്‍സി ഫുട്‌ബോള്‍ അസോസിയേഷന് പരാതി നല്‍കിയിരിക്കുകയാണ്.

Ads By Google

മത്സരത്തിനിടയില്‍ ചെല്‍സിയുടെ രണ്ട് താരങ്ങളോട് റഫറി മാര്‍ക്ക് ക്ലറ്റന്‍ ബര്‍ഗ് മോശമായി സംസാരിച്ചുവത്രേ. മത്സരത്തില്‍ മഞ്ചസ്റ്ററിനോട് 3-2 ന് ചെല്‍സി പരാജയപ്പെട്ടിരുന്നു.

ചെല്‍സിയുടെ ടോറസ് ഉള്‍പ്പെടെ രണ്ട് താരങ്ങള്‍ ചുവപ്പ് കാര്ഡ് ലഭിച്ച് പുറത്ത് പോയിരുന്നു. മത്സരത്തിന്റെ അവസാനം വെറും ഒമ്പത് പേരുമായാണ് ചെല്‍സി മാഞ്ചസ്റ്ററിനെ നേരിട്ടത്.

സംഭവം ഗൗരവമായി അന്വേഷിക്കുമെന്നും സംഭവത്തെ തുടര്‍ന്ന് ഇനിയൊരു അഭിപ്രായ പ്രകടനമുണ്ടാകരുതെന്നും അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്.

റഫറിമാര്‍ മൈക്രോഫോണ്‍ ധരിക്കാറുണ്ടെന്നും അവരുടെ സംഭാഷണങ്ങള്‍ മാച്ച് ഒഫീഷ്യല്‍സ് ശ്രദ്ധിക്കാറുണ്ടെന്നും എന്നാല്‍ റഫറിയുടെ വിവാദ പരാമര്‍ശം ശ്രദ്ധയില്‍ പെട്ടിട്ടില്ലന്നുമാണ് അധികൃതകര്‍ പറയുന്നത്.

2014 ല്‍ ബ്രസീലില്‍ നടക്കുന്ന ലോകകപ്പിലെ ഫിഫയുടെ കാന്‍ഡിഡേറ്റ് മാര്‍ക്ക് ക്ലറ്റന്‍ ബര്‍ഗ്.