സാന്റിയാഗോ: ഖനിയില്‍ നിന്നും രക്ഷപ്പെടാന്‍ കാണിച്ച ആവേശമൊന്നും അവര്‍ ഗ്രൗണ്ടില്‍ കാണിച്ചില്ല. ഒടുവില്‍ 40 മിനുറ്റ് പോരാട്ടത്തിനുശേഷം അവര്‍ തങ്ങളുടെ രക്ഷകരോട് എതിരില്ലാത്ത മൂന്നുഗോളിന് തോല്‍വിസമ്മതിച്ചു. ചിലിയിലെ സാന്‍ ജോസ് ഖനിയില്‍ കുടുങ്ങി രക്ഷപ്പെട്ടവരും രക്ഷാപ്രവര്‍ത്തകരും തമ്മിലായിരുന്നു അന്താരഷ്ട്ര ശ്രദ്ധനേടിയ മല്‍സരം.

ചിലി പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേറയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍ കളിക്കാനിറങ്ങിയത്. ഖനിതൊഴിലാളികളുടെ ബന്ധുക്കളും മറ്റ് ഉന്നതരും കളികാണാനെത്തിയിരുന്നു. മല്‍സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും പ്രസിഡന്റ് മെഡലുകള്‍ വിതരണം ചെയ്തു. മല്‍സരം അവസാനിച്ചശേഷം ‘ നിങ്ങള്‍ ഖനിയിലേക്ക് തിരിച്ചുപോകുന്നതാണ് നല്ലത്’ എന്ന അഭിപ്രായപ്രകടനവും പ്രസിഡന്റ് പിനേറയുടെ ഭാഗത്തുനിന്നുമുണ്ടായി.

Subscribe Us: