Categories

ചേലേമ്പ്രക്കാര്‍ക്കിത് പൊരുതി നേടിയ നീതി


ബേബി എന്ന അമ്മയുടേയും 11 വയസ്സ് കാരിയായ മകള്‍ അശ്വതിയുടേയും ജീവിത പ്രതിസന്ധി ചേലാമ്പ്രയിലെ നാട്ടുകാരുടേതായിത്തീര്‍ന്നു. നിത്യവൃത്തിക്ക് കൂലി പണി ചെയ്ത് ജീവിച്ചിരുന്ന ബേബിയുടെ ഭര്‍ത്താവ് സ്വാമിയുടെ മരണം യാദൃശ്ചികമായി ഉണ്ടായതല്ല.ദിവ്യ ദിവാകരന്‍ എഴുതുന്നു



എസ്സേയ്‌സ് /ദിവ്യ ദിവാകരന്‍

നില നില്‍പ്പിനായുള്ള സമരങ്ങള്‍ ഇപ്പോള്‍ നിത്യ കാഴ്ചയായിട്ടുണ്ട്. ജീവിതം സ്വപ്‌നം കാണുന്നതിന് പകരം ഏറ്റവും അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിരാകരിച്ചും നിഷേധിച്ചും മാറി മാറി സര്‍ക്കാരുകള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഏറ്റവും നല്ല ജീവിതം സ്വപ്‌നം കാണുന്നതിന് പകരം തെരുവില്‍ സമരം ചെയ്യുന്ന മനുഷ്യര്‍, രാത്രിയേയും പകലാക്കുന്ന മനുഷ്യര്‍, സ്ത്രീപുരുഷ ഭേദമില്ലാതെ ജീവിതം തന്നെ സമരമാക്കേണ്ടി വരുന്ന ജീവിത സാഹചര്യങ്ങളിലാണ് നാമിന്ന്. നമ്മുടെ കാഴ്ചകള്‍ സ്വസ്തമല്ല, സുഖകരമല്ല.

Ads By Google

വായുവും വെള്ളവും മാര്‍ഗവുമൊക്കെ നിലക്കുന്ന രീതിയില്‍ ഗവണ്‍മെന്റും നയങ്ങള്‍ മാറ്റികൊണ്ടിരിക്കുന്നു. ജീവിത ചെലവുകള്‍ സാധാരണക്കാര്‍ക്ക് താങ്ങാനാകുന്നില്ല. ഒരു പ്രദേശത്തെ ബാധിക്കുന്ന വിഷയങ്ങള്‍ പ്രാദേശിക സമരങ്ങള്‍ ആയി തന്നെ ഉയര്‍ന്നു വരികയും അവ വിജയിക്കുകയും ചെയ്യുന്നുണ്ട്.

എന്നാല്‍ ബേബി എന്ന അമ്മയുടേയും 11 വയസ്സ് കാരിയായ മകള്‍ അശ്വതിയുടേയും ജീവിത പ്രതിസന്ധി ചേലാമ്പ്രയിലെ നാട്ടുകാരുടേതായിത്തീര്‍ന്നു. നിത്യവൃത്തിക്ക് കൂലി പണി ചെയ്ത് ജീവിച്ചിരുന്ന ബേബിയുടെ ഭര്‍ത്താവ് സ്വാമിയുടെ മരണം യാദൃശ്ചികമായി ഉണ്ടായതല്ല.

അതുവരെ ഉണ്ടായിരുന്ന സമ്പാദ്യം സ്വരുകൂട്ടിയും മറ്റും ചില നാട്ടുകാരുടേയും സഹായത്തോടെ തമിഴ് നാട്ടുകാരനായ സ്വാമിയും ഭാര്യയും മകളും 1998 ലാണ് ചേലാമ്പ്ര നാലര സെന്റ് സ്ഥലം വാങ്ങി വീട് വെച്ചത്. വീട്ടിലേക്ക് ഉപയോഗിച്ച് കൊണ്ടിരുന്ന വഴി അയല്‍വാസിയായ മുഹമ്മദിന്റെ പുരയിടത്തിലൂടെയായിരുന്നു.

പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടതു മണ്ണെടുത്ത്് വില്‍പ്പന നടത്തുന്ന മുഹമ്മദ് ബേബിയുടെ വീട്ടിലേക്കുള്ള വഴി ഉള്‍പ്പെടുന്ന് സ്ഥലത്തുനിന്ന് മണ്ണെടുക്കാന്‍ തുടങ്ങിയതോടെയാണ്. വഴിയുടെ ആവശ്യം ഉന്നയിച്ചപ്പോള്‍ സ്‌റ്റെപ്പ് കെട്ടികൊടുക്കണമെന്നായിരുന്നു മുഹമ്മദിന്റെ ആവശ്യം. മണ്ണെടുത്ത് ഭൂമി നല്‍കിയ ശേഷം മുഹമ്മദ് ഭൂമി അയാളുടെ പേരിലുമാക്കി.

തുടര്‍ന്ന് ബേബിയുടെ വീട്ടിലേക്കുള്ള വഴി പൂര്‍ണ്ണമായും തടസ്സപ്പെടുകയായിരുന്നു. ഈ പ്രശ്‌നം ഉന്നയിച്ച സ്വാമിക്ക് മുഹമ്മദിന്റേയും സഹായികളുടേയും ക്രൂരമര്‍ദ്ദനത്തിന് ഇരയാവേണ്ടിവന്നു. അതേ തുടര്‍ന്ന് ഫറോക്ക് ഹോസ്പിറ്റലില്‍ അഡ്മിറ്റാകുകയും ഇതു കാണിച്ച് തേഞ്ഞിപ്പാലം പോലീസ്‌റ്റേഷനിലും, ഫറോക്ക് സ്‌റ്റേഷനിലും പരാതി കൊടുത്തെങ്കിലും യാതൊരു തുടരന്വേഷണവും ഉണ്ടായില്ല എന്നു മാത്രമല്ല സ്വാമിക്കും ഭാര്യക്കുമെതിരെ മുഹമ്മദ് കൊടുത്ത് പരാതിയില്‍ പോലീസ് കേസെടുക്കുകയും ചെയ്തു.

വീട്ടിലേക്കുള്ള വഴി ഇല്ലാതായതോടെ സ്വാമിയും, ബേബിയും അവരുടെ ചെറിയകുട്ടിയേയും കൊണ്ട അവിടെ നിന്നും ഇറങ്ങേണ്ടിവന്നു. പിന്നീട് താമസിക്കാനൊരിടം കിട്ടിയത് സ്വാമിയുടെ മുതലാളിയുടെ കുറ്റിപ്പാലയിലുള്ള പീടികയുടെ ഒരു ഭാഗത്തായിരുന്നു. വഴി നടക്കാനുള്ള അവകാശത്തിന് വേണ്ടി ബേബി പല ഓഫീസുകള്‍ കയറിയിറങ്ങി. ഒടുവില്‍ വഴി ഇല്ല എന്ന മറുപടിയാണ് അവര്‍ക്ക് കിട്ടിയത്. ആകെ തകര്‍ന്ന സ്വാമി ഏറെ കഷ്ടപ്പെട്ട് വച്ച വഴിയടഞ്ഞ വീട്ടിലേക്ക് പോയി തൂങ്ങി മരിക്കുകയാണുണ്ടായത്.

വീട്ടിലേക്കുള്ള വഴി പുനസ്ഥാപിച്ച് കിട്ടുന്നതിനായുള്ള പോരാട്ടത്തില്‍ പിന്നീട് നാട്ടുകാരും സാമൂഹിക പ്രവര്‍ത്തകരും ഇവരോടൊപ്പം അണിചേരാന്‍ തുടങ്ങി. നിരവധി ഓഫീസുകളില്‍ നിന്നു നിഷേധപരമായ മറുപടികള്‍ക്കൊടുവിന്‍ മനുഷ്യാവകാശ കമ്മീഷനു മുന്‍പില്‍ പരാതി കൊടുക്കുന്നത് വരെയെത്തി നിന്നു കാര്യങ്ങള്‍. കമ്മീഷന്‍ തെളിവെടുപ്പ് നടത്തി 21.11.2011 നു ബേബിക്കും മകള്‍ക്കും അനുകൂലമായി ഉത്തരവ് വന്നു.

ജനകീയവും ശക്തവുമായി തീരുകയായിരുന്നു ആ അമ്മയുടേയും വിദ്യാര്‍ത്ഥിനിയായ മകളുടേയും സമരം. സമരത്തിന് സഹായമായി സമരസഹായ സമിതിയും രൂപികൃതമായി. ഇങ്ങനെയൊരു കത്തെഴുതേണ്ടി വരരുതേയെന്ന് പറഞ്ഞുകൊണ്ട് അമ്മ മകള്‍ക്കുവേണ്ടി സ്‌കൂളില്‍ നിന്നു അവധി ലഭിക്കുന്നതിന് വേണ്ടി സ്‌കൂള്‍ അധികൃതര്‍ക്കും പി.ടി.എക്കും കത്തെഴുതി.

ഒരു ദരിദ്രകുടുംബത്തിന് ഇങ്ങനെ അനുഭവിക്കേണ്ടി വന്നതു സങ്കടകരമാണെന്ന് വിലയിരുത്തിയ കമ്മീഷന്‍ ചേലാമ്പ്ര ഗ്രാമപഞ്ചായത്തിനോട് ബേബിയുടെ വീട്ടിലേക്കുള്ള വഴിതടസ്സം നീക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കുകയുണ്ടായി.

ഇതു നടപ്പാക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കാതെ പഞ്ചായത്തും ഈ അമ്മയേയും കുട്ടിയേയും കൈയ്യൊഴിയുകയാണുണ്ടായത്. കേരള പഞ്ചായത്ത് ആക്റ്റ പ്രകാരം കമ്മീഷന്‍ ഉത്തരവ് നടപ്പാക്കാന്‍ തങ്ങള്‍ക്ക് ബാധ്യതയില്ലെന്ന് പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്ന് അവര്‍ക്ക് കിട്ടിയ മറുപടി .

അതുവരെ താമസിച്ചിരുന്ന പീടിക മുറിയി്ല്‍ നിന്നും ഇറങ്ങേണ്ടി വന്നപ്പോഴാണ് ബേബിയും മകള്‍ അശ്വനിയും പൂര്‍ണ്ണമായും നിസ്സഹായവസ്ഥയിലായത്. അച്ചന്‍ ചെയ്തപോലെ നമുക്കും ചെയ്യാമെന്നായിരുന്നു 14 വയസ്സുകാരി അശ്വനി പറഞ്ഞത്.

2012 ഡിസംബര്‍ 24 നാണ് ബേബിയും മകളും സാമൂഹിക പ്രവര്‍ത്തകനായ കെ.വി ഷാജിയുടെ അടുത്ത് പ്രശ്‌നവുമായി വരുന്നത്. ബേബിയുടെയും മകളുടെയും പ്രശ്‌ന പരിഹാരത്തിനു വേണ്ടി തൊട്ടടുത്ത ദിവസം തന്നെ ഒരു സര്‍വ്വകക്ഷിയോഗം വിളിച്ച് ചേര്‍ക്കപ്പെട്ടു.

മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് വച്ചിട്ടു ഒരു വര്‍ഷം കഴിഞ്ഞിട്ടും ചേലാമ്പ്ര പഞ്ചായത്ത് ഭരണ സമിതി ആ ഉത്തരവ് നടപ്പിലാക്കാന്‍ ശ്രമിക്കാതെ ചില ചര്‍ച്ച ശ്രമങ്ങള്‍ മാത്രമാണ് പഞ്ചായത്ത് നടത്തിയിരുന്നത്. അതിനാല്‍ ആ പഞ്ചായത്തിന് മുന്നില്‍ തന്നെ പൊതു സമരം തുടങ്ങാന്‍ ബേബിയും മകളും തീരുമാനിച്ചു.

ഡിസംബര്‍ 27, 2012 ന് ഭര്‍ത്താവ് സ്വാമിയുടെ ആത്മഹത്യക്ക് കാരണമായവര്‍ക്കെതിരെ കേസെടുക്കുക , തങ്ങള്‍ക്കനുകൂലമായ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് നടപ്പിലാക്കുക, സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ബേബിയും മകളും സത്യാഗ്രഹസമരം ആരംഭിച്ചു.

ജനകീയവും ശക്തവുമായി തീരുകയായിരുന്നു ആ അമ്മയുടേയും വിദ്യാര്‍ത്ഥിനിയായ മകളുടേയും സമരം. സമരത്തിന് സഹായമായി സമരസഹായ സമിതിയും രൂപികൃതമായി. ഇങ്ങനെയൊരു കത്തെഴുതേണ്ടി വരരുതേയെന്ന് പറഞ്ഞുകൊണ്ട് അമ്മ മകള്‍ക്കുവേണ്ടി സ്‌കൂളില്‍ നിന്നു അവധി ലഭിക്കുന്നതിന് വേണ്ടി സ്‌കൂള്‍ അധികൃതര്‍ക്കും പി.ടി.എക്കും കത്തെഴുതി.

ഡിസംബര്‍ 28 ന് പഞ്ചായത്ത് എതിര്‍കക്ഷിയായ മുഹമ്മദിന് കാരണം കാണിക്കല്‍ നോട്ടീസു നല്‍കി. ഏഴ് ദിവസത്തെ സമയവും നല്‍കി.
വസ്തുവിന്റെ യഥാര്‍ത്ഥ ഉടമസ്ഥാവകാശം ഭാര്യയ്ക്കാണെന്നും അതിനാല്‍ തന്നെ വസ്തു ഉടമയായ മുഹമ്മദ് കമ്മീഷന്‍ ഉത്തരവ് അംഗീകരിക്കണമെന്ന നിര്‍ദേശം അയാള്‍ ചെയ്യേണ്ടതില്ലെന്നുമായിരുന്നു മുഹമ്മദിന്റെ എതിര്‍ വാദം.അടുത്ത പേജില്‍ തുടരുന്നു

Page 1 of 212
Tagged with: