കൊച്ചി: ചേകന്നൂര്‍ മൗലവി വധക്കേസില്‍ അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി നേതാവ് കാന്തപുരം എ പി അബൂബക്കര്‍ മുസല്യാരെ പ്രതി ചേര്‍ക്കണമെന്ന ഹരജി പ്രത്യേക സി ബി ഐ കോടതി തള്ളി. കാന്തപുരത്തെ പ്രതിയാക്കാന്‍ കോടതി ഉത്തരവ് നല്‍കണമെന്ന് കാണിച്ച് ചേകന്നൂരിന്റെ അമ്മാവന്‍ കെ കെ സലിം ഹാജി നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്.

കേസില്‍ കാന്തപുരത്തെ പ്രതിയാക്കാന്‍ തെളിവുകള്‍ ഇല്ലെന്ന് സി ബി ഐ, പ്രത്യേക കോടതിയെ അറിയിച്ചിരുന്നു.