കോട്ടയം: എമേര്‍ജിംഗ് കേരളയ്ക്ക് പിന്നില്‍ മാഫിയയാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. പ്രത്യേക ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന മാഫിയയുടെ നോട്ടം കേരളത്തിലെ ഭൂമിയാണെന്നും തെറ്റിദ്ധരിപ്പിക്കപ്പെട്ട മുഖ്യമന്ത്രിയും ഈ മാഫിയയില്‍ പെട്ടിരിക്കുകയാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

വടക്കേ ഇന്ത്യയില്‍ നിന്നുമുള്ള മാഫിയകളാണ് ഇതിന് പിന്നിലെന്നും കേരളത്തെ രക്ഷിക്കാനുള്ള പദ്ധതിയാണെന്ന ഭാവത്തില്‍ സ്ഥാപിത താത്പര്യങ്ങള്‍ നേടുകയാണ് ഇവരുടെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. സാധാരണക്കാരന്റെ വായില്‍ മണ്ണിടുന്ന പദ്ധതിയാണിത്. നെല്‍വയല്‍ നികത്തി ഭരിക്കാനാകുമോ. അഹന്തയ്ക്ക് ഒരു പരിധിയില്ലേയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

Ads By Google

വികസനത്തിന്റെ പേരില്‍ നെല്‍വയല്‍ നികത്തുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ എന്‍.എസ്.എസ് ശക്തമായി രംഗത്ത് വരുമെന്നും സുകുമാരന്‍ നായര്‍ മുന്നറിയിപ്പ് നല്‍കി.