ന്യൂയോര്‍ക്ക്: യാഹുവിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുടെ ശമ്പളം കേട്ട് നിങ്ങള്‍ ഞെട്ടരുത്. 18 മില്ലണ്‍ ഡോളറാണ് യാഹുവിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ കെന്‍ ഗോള്‍ഡ്മാന്റെ വരുമാനം. ശമ്പളവും ബോണസും അടക്കമാണ് 18 മില്ലണ്‍ ഡോളര്‍.  യാഹുവിന്റെ സ്‌റ്റോക്കുകളും സ്‌റ്റോക്ക് ഓപ്ഷനുകളും വരുന്ന നാലു വര്‍ഷത്തേക്ക് നിയന്ത്രിച്ചിരിക്കുകയുമാണ്.

Ads By Google

ശമ്പളവും ബോണസും കൂടി 1.1 മില്ല്യണ്‍ ഡോളറാണ് ഗോള്‍ഡ്മാന്റെ പ്രതിമാസ വരുമാനം. കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ സ്റ്റോക്കുകളും സ്‌റ്റോക്ക് ഓപ്ഷനുകളും വഴി 12 മില്ലണ്‍ ഡോളറും അദ്ദേഹത്തിന് ലഭിച്ചിരുന്നു.

യാഹുവിന്റെ പുതിയ സി.എഫ്.ഒ യായി ചൊവ്വാഴ്ചയാണ് ഗോള്‍ഡ്മാനെ തിരഞ്ഞെടുത്തത്. മുമ്പ് അദ്ദേഹം സൈബര്‍ സെക്യൂരിറ്റി സോഫ്റ്റ്‌വെയറിലാണ് ജോലി ചെയ്തിരുന്നത്. ആ സമയത്തെ നിയന്ത്രിച്ച സ്‌റ്റോക്ക് യൂണിറ്റുകളുടെ നഷ്ടപരിഹാരത്തുകയായി 76000 മില്ലണും അദ്ദേഹത്തിന് ലഭിച്ചിരുന്നു.

ടിം മോഴസിന് പകരമായാണ് ഗോള്‍ഡ്മാന്‍ യാഹുവിലെത്തുന്നത്. ഗൂഗിളിന്റെ പഴയ എക്‌സിക്യൂട്ടീവ് ആയ മറിസ മേയര്‍ യാഹുവിന്റെ സി.ഇ.ഒ.