ന്യൂദല്‍ഹി: ജര്‍മനിയിലെ ആഡംബര കാര്‍നിര്‍മ്മാതാക്കളായ ബി.എം.ഡബ്ല്യൂ അതിന്റെ ഏറ്റവും വിലകുറഞ്ഞ കാര്‍ ഇന്ത്യന്‍ നിരത്തിലിറക്കി. സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി കാറായ x1 ആണ് പുറത്തിറക്കിയത്.

22 ലക്ഷത്തിനും 29 ലക്ഷത്തിനും ഇടയ്ക്ക് വിലയുള്ളതാണ് പുതിയ കാര്‍. പെട്രോള്‍, ഡീസല്‍ വെറൈറ്റികളില്‍ കാര്‍ ലഭ്യമാകും. 177 ബി.എച്ച്.പി ശക്തിയുള്ള എന്‍ജിനാണ് പുതിയ കാറിനുള്ളത്. പെട്രോള്‍ കാറിന് 11.24 കി.മീയും ഡീസല്‍ കാറിന് 15.24 കി.മീയുമാണ് മൈലേജെന്ന് കമ്പനി അവകാശപ്പെടുന്നു.

ചെന്നൈയിലെ പുതിയ പ്ലാന്റില്‍ നിന്നാണ് കാര്‍ പുറത്തിറക്കിയിരിക്കുന്നത്. 180 കോടിരൂപയുടെ നിക്ഷേപത്തോടെയാണ് ചെന്നൈയില്‍ കമ്പനി പുതിയ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്.