കൊച്ചി: ചെഗുവേര ഇന്ത്യന്‍ യുവതയെ വഴി തെറ്റിക്കുകയാണെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നവനീദ് പ്രസാദ് സിംഗ്. മാന്നാനം കെ.ഇ കോളേജ് വിദ്യാര്‍ത്ഥി സമരത്തിനെതിരെ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ വിവാദ പരാമര്‍ശം. സോഷ്യലിസ്റ്റ് നേതാവ് ബിഹാറിനെ ഇരുപത് കൊല്ലം പിന്നോട്ട് കൊണ്ടു പോയെന്നും ജസ്റ്റിസ് പറഞ്ഞു.

Subscribe Us:

അറ്റന്‍ഡന്‍സ് ഷോട്ടേജുമായി ബന്ധപ്പെട്ട വിഷയം പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് എസ്.എഫ്.ഐ യുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തത്. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ ചെഗുവേരയുടെ ടീ ഷര്‍ട്ടും റെയ്ബാന്‍ ഗ്ലാസ്സും ലോ വേസ്റ്റ് ജീന്‍സും അനുകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


Also Read: ‘നിനക്ക് നല്ല ശരീരവും സുന്ദരമായ മുഖവുമുണ്ട് അത് നശിപ്പിക്കാന്‍ അനുവദിക്കരുത്’; വസ്ത്രത്തിന്റെ പേരില്‍ ദിപികയ്‌ക്കെതിരെ വീണ്ടും സോഷ്യല്‍ മീഡിയ


മാന്നാനം കോളേജ് പ്രിന്‍സിപ്പലിനെ ഘെരാവൊ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും അറസ്റ്റ് വൈകുന്നതെന്തന്ന് ചോദിച്ച കോടതി സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ വേണ്ടി വന്നാല്‍ വീട്ടില്‍ ചെന്ന് അറസ്റ്റ് ചെയ്യണമെന്നും പറഞ്ഞു.

പള്ളിയിലോ അമ്പലത്തിലോ ധര്‍ണ്ണ നടത്താറുണ്ടോ എന്നു ചോദിച്ച കോടതി പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനുമുള്ള ഇടത്ത് എന്തിനാണ് രാഷ്ട്രീയ പ്രവര്‍ത്തനമെന്നും ആരാഞ്ഞു. അതേസമയം, കലാലയങ്ങളെ വിദ്യാര്‍ത്ഥി സംഘടനകള്‍ ഹൈജാക്ക് ചെയ്‌തെന്നും കോടതി പറഞ്ഞു.