എഡിറ്റര്‍
എഡിറ്റര്‍
പെണ്‍തെയ്യത്തിന്റെ കഥയുമായി ചായില്യം പ്രദര്‍ശനത്തിന്
എഡിറ്റര്‍
Monday 27th January 2014 12:43pm

chayilyam

ജനകീയ കൂട്ടായ്മയുടെ നിര്‍മ്മാണ പങ്കാളിത്തത്തില്‍ ഒരുങ്ങിയ ചിത്രം ചായില്യം പ്രദര്‍ശനത്തിനെത്തുന്നു. ഉത്തര മലബാറിലെ പെണ്‍ തെയ്യങ്ങളെ പശ്ചാത്തലമാക്കിയാണ് ചായില്യം കഥ പറയുന്നത്.

കണ്ണൂരിലെ നേര് ഫിലിംസ് എന്ന ജനകീയ സിനിമ പ്രസ്ഥാനമാണ് 31ന് ചിത്രം തിയറ്റിലെത്തിക്കുന്നത്.

അനുമോളാണ് ചിത്രത്തിലെ നായിക. വൈധവ്യത്തിന്റെ അപ്രതീക്ഷിത ആഘാതം മാറും മുന്‍പ് കുടുംബത്തിനും സമൂഹത്തിനും ആചാര സംരക്ഷണത്തിനുമായി തെയ്യമായി മാറുന്ന ഗൗരിയുടെ കഥാപാത്രമാണ് അനുമോള്‍ അവതരിപ്പിക്കുന്നത്.

എം.ആര്‍ ഗോപകുമാര്‍, ജിജോ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.  മനോജ് കാന സംവിധാനം ചെയ്ത ചിത്രത്തിന് നവാഗത സംവിധായകനുള്ള ഹസന്‍കുട്ടി പുരസ്‌കാരം, മികച്ച  ചിത്രത്തിനുള്ള പത്മരാജന്‍ പുരസ്‌കാരം എന്നീ അംഗീകാരങ്ങള്‍ ഇതിനോടകം ചായില്യം നേടി കഴിഞ്ഞു.

പത്തോളം അന്താരാഷ്ട്ര മേളകളിലും സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു.

ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാന്‍ എന്ന ചിത്രത്തിന് ശേഷം പൂര്‍ണ്ണമായും ജനകീയ കൂട്ടായ്മയില്‍ നിര്‍മ്മിച്ച ചിത്രമാണ് ചായില്യം.

Advertisement