ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ വീണ്ടും ചാവേര്‍ സ്‌ഫോടനം. പാക്കിസ്ഥാന്റെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലെ സ്വാത് താഴ്‌വരയില്‍ സെക്യൂരിറ്റി ചെക്ക് പോസ്റ്റിനു നേരെയുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ രണ്ടു സൈനികര്‍ ഉള്‍പ്പെടെ പത്തു പേര്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്കു പരുക്കേറ്റു. രാവിലെ ഒന്‍പതു മണിയോടെയാണു സ്‌ഫോടനം നടന്നത്.പരുക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തില്‍ അഞ്ചു കാറുകള്‍ പൂര്‍ണമായും തകര്‍ന്നു.

ലഹോറില്‍ ഇന്നലെ ഉണ്ടായ ചാവേര്‍ ആക്രമണങ്ങളില്‍ 45 പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഉച്ചനമസ്‌കാരവേളയായതിനാല്‍ ബസാറില്‍ പതിവിലും ജനത്തിരക്കായിരുന്നു. കാല്‍നടയായി വന്ന ചാവേര്‍ ഭീകരര്‍ സുരക്ഷാവാഹനങ്ങള്‍ക്കു മുന്നിലെത്തിയപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

Subscribe Us:

പാക് – അഫ്ഗാന്‍ അതിര്‍ത്തിയിലെ ഗോത്രമേഖലയില്‍ പാകിസ്താനും അമേരിക്കയും ചേര്‍ന്ന് നടത്തുന്ന ആക്രമണങ്ങളില്‍നിന്ന് പിന്‍മാറിയില്ലെങ്കില്‍ രാജ്യമെങ്ങും ചാവേറുകള്‍ ആക്രമണം നടത്തുമെന്ന് താലിബാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.