Categories

ചാവേറാക്രമണം: 9 ഇന്ത്യക്കാരടക്കം 18 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍ : അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ചാവേറാക്രമണത്തില്‍ 9 ഇന്ത്യക്കാരടക്കം 18 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 35 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില അതീവ ഗുരുതരമാണ്. കാബൂളില്‍ വിദേശികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളിലാണ് ചാവേറുകള്‍ ഇരട്ട ആക്രമണം നടത്തിയത്.

ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. സംഭവത്തെകുറിച്ച് അന്വേഷണം നടത്താന്‍ അഫ്ഗാന്‍ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.