Categories

മഹാരാഷ്ട്രയില്‍ ച­വാന്‍ ; ഹരിയാനയില്‍ ഹൂഡ

chavanhoodaplayന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ അശോക് ചവാനെയും ഹരിയാനയില്‍ ഭൂപീന്ദര്‍ സിംഗ് ഹൂഡയെയും വീണ്ടും മുഖ്യമന്ത്രിമാരാക്കാന്‍ കോണ്‍ഗ്രസ് തീരുമാനി­ച്ചു.എ ഐ സി സി അധ്യക്ഷ സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്നലെ അര്‍ദ്ധരാത്രി വരെ നീണ്ട ചര്‍ച്ചകള്‍ക്കൊടു­വി­ലാ­യി­രു­ന്നു തീ­രു­മാ­നം.

മുഖ്യമന്ത്രിയാകണമെന്ന നാരായണ്‍ റാണെയു­ടെ താ­ത്­പര്യം യോഗം നീണ്ടുപോകാന്‍ കാ­ര­ണ­മാ­യി. അശോക് ചവാന്‍, നാരായണ്‍ റാണെ, വിലാസ് റാവു ദേശ്മുഖ് എന്നീ മഹാരാഷ്ട്രയില്‍ നിന്നുള്ള നേതാക്കളു­മായി കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ച­കള്‍ ന­ട­ത്തി­യി­രുന്നു. ഹരിയാനയില്‍ മുഖ്യമന്ത്രി സ്ഥാനത്തിനാ­യി രംഗ­ത്ത് ഉ­ണ്ടാ­യി­രുന്ന കേന്ദ്രമന്ത്രി കുമാരി ഷെല്‍­ജ ത­ഴ­ഞ്ഞാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഭൂപീന്ദര്‍ സിംഗ് ഹൂഡയ്ക്ക് വീണ്ടും അവസരം നല്‍­ക­ിയത്.


Comments are closed.