കൊല്ലം: ചാത്തന്നൂരിന് സമീപം ഉമയനല്ലൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഹരിപ്പാട് ആതിരയില്‍ രാധാമണി (52) മരിച്ചു. കാറില്‍ കെ എസ് ആര്‍ ടി സി ബസിടിച്ചാണ് അപകടമുണ്ടായത്.

ഹരിപ്പാട്ടുനിന്നും വന്ന കാറില്‍ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഫാസ്റ്റ് ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ കാര്‍ യാത്രക്കാരായ രാധാമണിയുടെ മകള്‍ സ്മിത, സ്മിതയുടെ അഞ്ചുമാസം പ്രായമുള്ള കുട്ടി, സ്മിതയുടെ ഭര്‍ത്താവ് ബല്‍രാജ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.