പാറ്റ്ന: പ്രളയം സംഹാരതാണ്ഡവമാടുന്ന ബീഹാറില്‍ നിന്നുമെത്തുന്ന ദുരന്തവാര്‍ത്തകള്‍ ഒഴിയുന്നില്ല. ഒരമ്മയും കുഞ്ഞും പാലം കടക്കുന്നതിനിടെ പാലം തകര്‍ന്ന ഇരുവരും നിറഞ്ഞ് കവിഞ്ഞൊഴുകുന്ന കോസി നദിയില്‍ ഒലിച്ചു പോയി എന്ന വാര്‍ത്തയാണ് ഒടുവിലെത്തുന്നത്. ആ ദൃശ്യങ്ങളുള്‍പ്പെട്ട വിഡിയൊ സോഷ്യന്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയുമാണ്.

ബീഹാറിലെ രണ്ട് ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നത്. നേരത്തെ പാലം പകുതി തകര്‍ന്നിരുന്നു. പാലത്തിലൂടെ ഒരു ഗ്രാമത്തില്‍ നിന്നും തൊട്ടപ്പുറത്തെ ഗ്രാമത്തിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് അപകടം.


Dont Miss ഇത്തരക്കാര്‍ മലയാള സിനിമയ്ക്ക് ശാപമാണ്; നിവിന്‍ പോളി ലൊക്കേഷനില്‍ ചിത്രമെടുക്കുന്നത് തടഞ്ഞെന്ന് ആരോപിച്ച് നാന വാരികയുടെ കുറിപ്പ്


ആദ്യം സഞ്ചരിച്ചവര്‍ മറുവശത്തെത്തി. പിന്നീടാണ് അമ്മയും കുട്ടിയും പാലത്തില്‍ കയറിയത്. മറുവശത്തെത്തുന്നതിന് തൊട്ടുമുന്നെ അടിയിലെ കോണ്‍ഗ്രീറ്റ് പാളിയിളകി പാലം തകര്‍ന്നു അമ്മയും കുട്ടിയും ഒലിച്ചു പോവുകയായിരുന്നു.

കോസിനദി കടന്ന് മറുകരയിലെത്താനുള്ള ഏകവഴിയായിരുന്നു പാലം. നിറഞ്ഞ്കവിഞ്ഞൊഴുകുന്ന കോസി നദിയേയും നദിയ്ക്ക് കുറുകെയുള്ള പകുതി നശിച്ച പാലത്തിലൂടെ ഓടുന്നവരേയും വീഡിയോയില്‍ കാണാം.