എഡിറ്റര്‍
എഡിറ്റര്‍
‘ എന്റെ കണ്ണീരിനെ എന്റെ ദൗര്‍ബല്യമായി കാണരുത്’; ബി.ജെ.പി എം.എല്‍.എയ്ക്ക് മറുപടിയുമായി ചാരു നിഗം ഐ.പി.എസ്
എഡിറ്റര്‍
Monday 8th May 2017 7:38pm


ഗോരഖ്പൂര്‍: പരസ്യമായി തന്നെ അപമാനിച്ച ബി.ജെ.പി എം.എല്‍.എയ്ക്ക് ഐ.പി.എസ് ഉദ്യോഗസ്ഥയുടെ മറുപടി. ”എന്റെ കണ്ണുനീരിനെ എന്റെ ദൗര്‍ബല്യമായി കാണരുത്’ എന്നായിരുന്നു ചാരു നിഗത്തിന്റെ മറുപടി.

‘തളരാന്‍ അല്ല എനിക്ക് കിട്ടിയ പരിശീലനം എന്നെ പഠിപ്പിച്ചത്. എസ്.പി ഗണേശ് സാഹ സര്‍ എന്നെ പിന്തുണയ്ക്കുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹം സംഭവ സ്ഥലത്ത് എത്തിയപ്പോള്‍ എനിക്ക് എന്തെങ്കിലും പരുക്ക് പറ്റിയോ എന്നാണ് ചോദിച്ചത്. അദ്ദേഹം വരുന്നതിനു മുന്‍പുവരെ ഞാനായിരുന്നു അവിടുത്തെ മുതിര്‍ന്ന ഓഫിസര്‍. സര്‍ അവിടെയെത്തി പൊലീസിനോടൊപ്പമാണ് നിന്നത്. ഇതു കണ്ടപ്പോള്‍ പെട്ടെന്ന് ഞാന്‍ വികാരാധീനയായെന്നും” ചാരു പറയുന്നു.

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലായിരുന്നു സംഭവം. ബി.ജെ.പി എം.എല്‍.എ രാധ മോഹന്‍ അഗര്‍വാള്‍ ഐ.പി.എസ് ഓഫിസര്‍ ചാരു നിഗമിനെ പരസ്യമായി ശാസിക്കുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ ദൃശ്യം പുറത്തുവന്നതോടെയാണ് വിവാദമായത്.


Also Read: മൂകരായ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കാന്‍ പുരോഹിതന്മാരെ സഹായിച്ച സിസ്റ്റര്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിലൂടെ പുറത്തു വന്നത് ഞെട്ടിക്കുന്ന പീഡനങ്ങള്‍


f സ്ഥലത്തെ മദ്യശാലയ്‌ക്കെതിരെ പ്രതിഷേധം ചെയ്തവരെ മാറ്റിയതിനെച്ചൊല്ലിയാണ് ബി.ജെ.പി എം.എല്‍.എ ചാരുമായി വാക്കുതര്‍ക്കത്തിലായത്. സംഭവത്തെക്കുറിച്ച് വിശദീകരിക്കാന്‍ ചാരു നിഗം ശ്രമിച്ചെങ്കിലും ബി.ജെ.പി എം.എല്‍.എ കേള്‍ക്കാന്‍ തയാറായില്ല. ഒടുവില്‍ എസ്.പി സ്ഥലത്തെത്തിയാണ് പ്രശ്‌നം പരിഹരിച്ചത്.

Advertisement