തെലുങ്ക് താരസുന്ദരി ചാര്‍മിയുടെ ചൂടന്‍ ചിത്രങ്ങള്‍ നെറ്റിലൂടെ പ്രചരിക്കുന്നു. എന്നാല്‍ ഫോട്ടോയില്‍ കാണുന്നത് താനല്ലെന്നും മോര്‍ഫ് ചെയ്ത ചിത്രങ്ങളാണെന്നുമാണ് താരസുന്ദരി പറയുന്നത്.

‘ആഗതന്‍’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തിയ ചാര്‍മി നിരവധി ഹിറ്റുകള്‍ തെലുങ്കില്‍ സമ്മാനിച്ചിട്ടുണ്ട്. സെലിബ്രറ്റി ക്രിക്കറ്റ് ലീഗില്‍ തെലുങ്ക് വാരിയേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരില്‍ ഒരാളാണ് ചാര്‍മി.

സെലിബ്രറ്റി ക്രിക്കറ്റ് ലീഗിന്റെ കലണ്ടര്‍ ഫോട്ടോ ഷൂട്ടില്‍ താരം തകര്‍ത്തഭിനയിച്ചിരുന്നു. എന്നാല്‍ അതിന്റെ വീഡിയോ ക്ലിപ്പുകള്‍ നെറ്റില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് ചാര്‍മി വെട്ടിലാവുന്നത്. ഫോട്ടോ പുറത്തായതോടെ സെലിബ്രറ്റി ക്രിക്കറ്റ് അസോസിയേഷനെതിരെ തിരിഞ്ഞിരിക്കുകയാണ് ചാര്‍മി.

സി.സി.എല്‍ ഫോട്ടോഗ്രാഫര്‍മാരുടെ സംഘം വിലകുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടി കാട്ടികൂട്ടിയ കോപ്രായത്തില്‍ താന്‍ ബലിയാടാവുകയായിരുന്നെന്നാണ് താരത്തിന്റെ വാദം.

‘ ചിത്രങ്ങളെല്ലാം കലണ്ടര്‍ ഷൂട്ടിനായി എടുത്തതാണ് എന്നാല്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത് മോര്‍ഫ് ചെയ്തതാണെന്ന് ഉറപ്പാണ്. പത്തിലധികം വരുന്ന ഫോട്ടോഗ്രാഫര്‍മാരാണ് അന്ന് കലണ്ടര്‍ ഷൂട്ടിനായി ഉണ്ടായിരുന്നത് അവരില്‍ നിന്നും ഫോട്ടോ ന്ഷ്ടപ്പെട്ടതാണെന്ന് കരുതുന്നില്ല. ലീക്കായ ചിത്രങ്ങളിലെല്ലാം സി.സി.എല്ലിന്റെ വാട്ടര്‍മാര്‍ക്കുണ്ട്. അതുകൊണ്ടുതന്നെ മോശം പബ്ലിസിറ്റിയ്ക്ക് വേണ്ടിയുള്ള ശ്രമമാണ് ഇത്’ . ചാര്‍മി പറഞ്ഞു.

Malayalam News

Kerala News in English