ചാര്‍മിയ്ക്ക് വീണ്ടും മലയാളസിനിമയിലേക്ക് ടിക്കറ്റ്. മമ്മൂട്ടിയെ നായകനാക്കി ജോണി ആന്റണി സംവിധാനം ചെയ്യുന്ന താപ്പാന എന്ന ചിത്രത്തിലഭിനയിക്കാനാണ് ചാര്‍മിയ്ക്ക് ക്ഷണം ലഭിച്ചത്. കാട്ടുചെമ്പകം, ആഗതന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളസിനിമയിലേക്ക് കാലെടുത്തുവെച്ച ചാര്‍മിയ്ക്ക് വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളെ നല്‍കാന്‍ മലയാളത്തിന് കഴിഞ്ഞിരുന്നില്ല.

എന്നാല്‍ താപ്പാനയിലൂടെ വളരെ ശക്തമായ ഒരു കഥാപാത്രവുമായാണ്  ചാര്‍മി് വരുന്നത്. തെലുങ്കില്‍ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച ചാര്‍മി അവിടെ തിരക്കുള്ള താരമാണ്.

സെലിബ്രറ്റി ക്രിക്കറ്റ് ലീഗില്‍ തെലുങ്ക് വാരിയേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരില്‍ ഒരാളായ ചാര്‍മി. സെലിബ്രറ്റി ക്രിക്കറ്റ് ലീഗിന്റെ കലണ്ടര്‍ ഫോട്ടോ ഷൂട്ടില്‍  തകര്‍ത്തഭിനയിച്ചിരുന്നു. എന്നാല്‍ അതിന്റെ വീഡിയോ ക്ലിപ്പുകള്‍ നെറ്റില്‍ പ്രചരിക്കാന്‍ തുടങ്ങിയത് ഏറെ വിവാദങ്ങള്‍ക്ക് ഇടയായിരുന്നു.

താപ്പാന എന്ന ചിത്രത്തില്‍ മോനായി എന്ന തെരുവ് ഗുണ്ടയെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.ഗ്യാലക്‌സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി, ചാര്‍മി തുടങ്ങിയവര്‍ക്ക് പുറമേ മുരളി കൃഷ്ണ, ലക്ഷ്മിപ്രിയ, വിജയകുമാരി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിദ്യാസാഗറാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. സിനിമയുടെ ചിത്രീകരണം പാലക്കാടും പരിസരപ്രദേശങ്ങളിലുമായി പുരോഗമിക്കുന്നുണ്ട്.

Malayalam news

Kerala news in English