Categories

ചാള്‍സും കാമിലയും മടങ്ങി

chals

കൊച്ചി: നാല് ദിവസത്തെ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി ചാള്‍സ് രാജകുമാരനും ഭാര്യ കാമില പാര്‍ക്കറും മടങ്ങി.

മട്ടാഞ്ചേരിയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് വ്യാഴാഴ്ച്ച ഉച്ചക്ക് 2.45 ന് കൊച്ചി വിമാനത്താവളത്തില്‍ നിന്ന്  കൊളംബോയിലേക്കാണ് സംഘം പോയത്.

കേരളത്തിലെ സന്ദര്‍ശനം ഹൃദ്യവും സന്തോഷകരവുമായിരുന്നുവെന്ന് ചാള്‍സ് പറഞ്ഞു.

കുമരകം ലെയ്ക് റിസോര്‍ട്ട് ആയിരുന്നു തന്റെ 65ാം പിറന്നാളാഘോഷത്തിന് അദ്ദേഹം തിരഞ്ഞെടുത്തത്.

കൊച്ചിയിലെയും തൃശ്ശൂരിലെയും ദ്രൂതഗതിയിലുള്ള പൊതുപരിപാടികള്‍ക്കു ശേഷം ചൊവ്വാഴ്ച്ച വൈകീട്ടാണ് ഇരുവരും കുമരകത്തെത്തിയത്.

വ്യാഴാഴ്ച്ച രാവിലെ റിസോര്‍ട്ട് മാനേജ്‌മെന്റ് ആദ്യം പിറന്നാളാശംസ നേര്‍ന്നു. തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഭാര്യയും ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണും നേരിട്ട് വന്ന് ആശംസകളര്‍പ്പിച്ചു.

മട്ടാഞ്ചേരിയിലെ ജൂതത്തെരുവ് സന്ദര്‍ശിച്ച് ജൂതന്‍മാരുടെ വിശുദ്ധ ദേവാലയമായ സിനഗോഗിലെത്തി പ്രാര്‍ത്ഥിച്ച ശേഷമാണ് ഇരുവരും നെടുമ്പാശ്ശേരി വിമാനത്താവളം വഴി മടങ്ങിയത്.

Tagged with: